Image

സമീക്ഷ യുകെ സിനിമാറ്റിക് ഡാന്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 29 August, 2020
 സമീക്ഷ യുകെ സിനിമാറ്റിക് ഡാന്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ലണ്ടന്‍: സമീക്ഷ യുകെ സര്‍ഗവേദിയുടെ സിനിമാറ്റിക് ഡാന്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്വന്തം വീട് നടനവേദി ആക്കിമാറ്റിയ കൊച്ചു കൂട്ടുകാര്‍ കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു.സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മാറ്റുരച്ച മത്സരത്തില്‍ ശക്തമായ മത്സരമാണ് ഓരോ വിഭാഗത്തിലും നടന്നത്.

കലാസ്‌നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പോടുകൂടിയാണ് അന്തിമ വിധി നിര്‍ണയിച്ചത് സമീക്ഷ യുകെയുടെ മികച്ച തീരുമാനമായി ബ്രിട്ടനിലെ മലയാളികള്‍ അഭിപ്രായപ്പെട്ടു. സര്‍ഗവേദി നടത്തിയ മറ്റു മത്സരങ്ങളെക്കാള്‍ കൂടുതല്‍ സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിംഗ് ഒരു നിര്‍ണായക ഘടകം ആയതായി സംഘടകര്‍ അറിയിച്ചു.

വോട്ടിംഗ് ഓരോ മണിക്കൂറിലും വിധി നിര്‍ണയത്തെ മാറ്റി മറിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. Infinity Financials & Mortgages sponsor ചെയ്ത സ്വര്‍ണ നാണയത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഏതാണ്ട് 350 ഓളം കുട്ടികളാണ് മൂന്നു വിഭാഗത്തിലായി പങ്കെടുത്തത്. അവരില്‍ നിന്നും സിനിമാടെലിവിഷന്‍ മേഖലയിലെ നൃത്തസംവിധാന രംഗത്തെ പ്രഗത്ഭര്‍ നല്‍കിയ മാര്‍ക്കുകളെ അടിസ്ഥാനമാക്കിയാണ് മൂന്നു പേരെ തിരഞ്ഞെടുത്തത്. 90 ശതമാനത്തില്‍ ആണ് ജഡ്ജസ് ഓരോ എന്‍ട്രികള്‍ക്കും മാര്‍ക്ക് കൊടുത്തത്. അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച 3 എന്‍ട്രികള്‍ വോട്ടിങ്ങിനായി പൊതുജനത്തിന് സമര്‍പ്പിക്കുകയായിരുന്നു. സമീക്ഷ യുകെയുടെ ഫേസ്ബുക്ക് പേജിലൂടെ നടന്ന വോട്ടെടുപ്പില്‍ നിന്നും കിട്ടിയ 10 ശതമാനം മാര്‍ക്കും കൂടി ചേര്‍ത്താണ് ആദ്യ മൂന്നു സ്ഥാനക്കാരെ നിശ്ചയിച്ചത്.

സബ് ജൂണിയേഴ്‌സ്: റ്റിയ മരിയ പ്രിന്‍സ് (ഒന്നാം സ്ഥാനം), ആര്‍ച്ച സജിത്ത് (രണ്ടാം സ്ഥാനം), ഹാരിയറ്റ് ജോബി ജോസഫ് (മൂന്നാം സ്ഥാനം).

ജൂനിയര്‍ വിഭാഗം: ആതിര രാമന്‍ (ഒന്നാം സ്ഥാനം), മരിയ രാജു (രണ്ടാം സ്ഥാനം), അര്‍ച്ചിത ബിനു നായര്‍ (മൂന്നാം സ്ഥാനം).

സീനിയര്‍ വിഭാഗം: ഫ്രെഡി പ്രിന്‍സ് (ഒന്നാം സ്ഥാനം), അഞ്ജലി രാമന്‍ (രണ്ടാം സ്ഥാനം), ഏഞ്ജല സജി (മൂന്നാം സ്ഥാനം).

അശ്വതി ശങ്കര്‍, സന്തോഷ് കുമാര്‍,ഡീന്‍ ജോണ്‍സ്, ഗ്രേക്കസ് ചന്ദ്ര തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങുന്ന വിധികര്‍ത്താക്കളാണ് വിധി നിര്‍ണയിച്ചത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സമീക്ഷ സര്‍ഗവേദി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക