Image

മാക് ഓണം ആഘോഷിച്ചു

Published on 03 September, 2020
മാക് ഓണം ആഘോഷിച്ചു


ലണ്ടന്‍: ഗ്ലൗസിസ്റ്റര്‍ഷിറിന്റെ കോറ്റ്‌സവേള്‍ഡ് നഗരമായ ചെല്‍ട്ടന്‍ഹാമിലെ മലയാളികള്‍ ആര്‍പ്പുവിളികളും പൂക്കളവും ചെണ്ടമേളങ്ങളുമായി മാവേലി തമ്പുരാനെ ആനയിച്ചു ഓണം ആഘോഷിച്ചിരുന്ന പതിവില്‍ നിന്നും ലോകം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ മനഃസാന്നിധ്യം കൈവിടാതെ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ഓണാഘോഷം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കുവിധേയമായി ആഘോഷിച്ചു.

ആഘോഷത്തോടനുബന്ധിച്ചു കുട്ടികള്‍ക്കായി നടത്തിയ ചെറുകഥാ, ചിത്രരചന, കൈയക്ഷരം, ഉപന്യസം, പ്രസംഗം, ലളിതഗാനം തുടങ്ങിയ മത്സരങ്ങള്‍ക്ക് കണ്‍വീനര്‍മാരായ മിനി, സജിനി എന്നിവര്‍ നേതൃത്വം നല്‍കി.

കൊറോണ എന്ന പകര്‍ച്ചവ്യാധി ആഘോഷങ്ങള്‍ക്ക് തടസം ആയിരുന്നെങ്കിലും അതിനെ സധൈര്യം നേരിട്ട് മാക് അംഗങ്ങളുടെ കുടുംബങ്ങളിലേക്ക് ഓണപ്പൊലിമ നിറഞ്ഞ ആശംസ കാര്‍ഡും അതിനോടൊപ്പം ഓണക്കാലത്തു ഇരട്ടി മധുരം വിളമ്പികൊണ്ടു പഴം, പപ്പടം, പാലട പായസം, ശര്‍ക്കര വരട്ടി, കായവര്‍ത്തത് എന്നിവ അടങ്ങുന്ന ഓണകിറ്റും അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളില്‍ എത്തിച്ചു നല്‍കിയത് മാക് കുടുംബാംഗങ്ങള്‍ക്ക് വേറിട്ട ഒരു ഓണക്കാല അനുഭൂതി ഉളവാക്കി. ബെന്നി, തോമസ്, നിക്‌സണ്‍, ഡെന്നിന്‍, ഡേവിസ്, സജി, ആഷ, ഫെന്‍സി, സ്മിത, മഞ്ജു എന്നിവര്‍ ഇതിനു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക