Image

ഹൃദയം സാക്ഷി (കവിത: രമണി അമ്മാൾ)

Published on 04 September, 2020
ഹൃദയം സാക്ഷി (കവിത: രമണി അമ്മാൾ)
നീ തണുത്ത ചുവന്ന 
രക്തം,
ഒഴുക്കുന്നു ധമനികളിൽ...,
കഠാരയേക്കാൾ 
മൂർച്ചയേറും 
വാക്കു കുത്തുമ്പോൾ
ചീറ്റിത്തെറിക്കുമതു
നിന്നിൽ വീണടിയുന്നു.
വിശാലഹൃദയൻ നീ 
വാനോളമുയരുന്നു...

സന്ധ്യയുടെ മുഖമരുണാഭം
രക്തവർണ്ണം 
ഹൃദയംപോൽ ..

കണ്ണീരോ നിറമില്ലാ 
മുത്ത്, മൃദുലം 
അടർന്നുവീഴും 
മണിമുത്തു മണ്ണിൽ
അലിഞ്ഞുചേരും 
ആഴത്തിൽ മണ്ണിൽ..!
 
നക്ഷത്രങ്ങൾക്കു 
കണ്ണീരിന്റെ നിറം..
സ്പടികംപോൽ 
കണ്ണീരിനും 
മഴനീരിനുമൊരേ നിറം. 
പളുങ്കു ചിതറുമ്പോൽ.,
ഒന്നു കുടഞ്ഞു പെയ്യും
ഒന്നു തിമിർത്തു പെയ്യും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക