ലണ്ടന്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പ്രാര്‍ഥന ഒരുക്ക ധ്യാനം സെപ്റ്റംബര്‍ 5 ന് (ശനി) ഓണ്‍ലൈനില്‍ നടക്കും.
കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ദൈവിക പരിരക്ഷതേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നല്കുവാന് മാനസികമായും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ
യുകെ സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഹൈസ്കൂള്‍ തലത്തില്‍ 11 മുതല്‍ 13 വരെ പ്രായക്കാര്‍ക്കും ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 5 വരെ 14 മുതല്‍ 17 വരെയുള്ള പ്രായക്കാര്‍ക്കുമായിട്ടാണ് ഓണ്‍ലൈന്‍ പ്രാര്‍ഥന നടക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ WWW.SEHIONUK.ORG/REGISTER എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വിവരങ്ങള്‍ക്ക്: തോമസ് 07877508926.
റിപ്പോര്‍ട്ട്: ബാബു ജോസഫ്