Image

രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ?

Published on 05 September, 2020
രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ?

ബിഗ്ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറും നര്‍ത്തകിയും നടിയുമായ ക്യഷ്ണപ്രഭയും വിവാഹിതരായോ?. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ ഞെട്ടലോടയാണ് സാമൂഹ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഏറ്റെടുത്തത്. പിന്നീട് ഇരുവര്‍ക്കും ചിലര്‍ ആശംസകളും നേര്‍ന്നു.
ഒരു പ്രമുഖ ചാനല്‍ ചെയ്യാന്‍ പോകുന്ന ഒരു പരിപാടിയുടെ ചിത്രമാണ് സാമൂഹമാധ്യമങ്ങളില്‍ വൈറലായത്. ചാനലിലെ ചില ജീവനക്കാരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. വളരെപെട്ടെന്ന് തന്നെ ചിത്രം വൈറലാകുകയായിരുന്നു.
ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ തിളങ്ങിയ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് എതിപ്പുള്ളവര്‍ പിന്നീട് രജിത് കുമാറിന്റെ ആരാധകരാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിതിന്റെ എലിമിനേഷന്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ബിഗ്‌ബോസിലൂടെയാണ് രജിത് കുമാറെന്ന വ്യക്തിയെ പ്രേഷകര്‍ പൂര്‍ണ്ണമായും അറിഞ്ഞു തുടങ്ങിയത്.
ഷോയില്‍ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയുടെ മരണത്തെക്കുറിച്ചും എല്ലാം തുറന്നുപറഞ്ഞിരുന്നു. ഇതിനിടയില്‍ തന്നെ വീണ്ടുമൊരു വിവാഹം കഴിക്കാനുള്ള ആ?ഗ്രഹവും അ?ദ്ദേഹം വ്യക്തമാക്കിയിരുന്നു. നടിയും നര്‍ത്തകിയുമായി മലയാള സിനിമയില്‍ മിന്നുംതാരമാണ് ക്യഷ്ണ പ്രഭ. ക്യഷ്ണ പ്രഭയും രജിത് കുമാറും ഒന്നിക്കുന്ന പ്രോ?ഗ്രാമിന്റെ ഭാ?ഗമായുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തായാലും ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക