Image

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം 'പാട്ട'്;: നായകന്‍ ഫഹദ്

Published on 05 September, 2020
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം 'പാട്ട'്;: നായകന്‍ ഫഹദ്


2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം നിശ്ശബ്ദനായിരുന്ന സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അല്‍ഫോണ്‍സ് പുറത്തുവിട്ടിരിക്കുന്നത്.
എന്റെ അടുത്ത സിനിമയുടെ പേര് ''പാട്ട്'' എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. സിനിമ നിര്‍മ്മിക്കുന്നത് യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി എന്നവര്‍ ചേര്‍ന്നാണ്. മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്ക് സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെ കുറിച്ചും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്, അല്‍ഫോണ്‍സ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക