Image

കൃഷി അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

Published on 06 September, 2020
കൃഷി അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍



എല്ലാവരും ലോക്ക്ഡൗണിനെ പഴിക്കുമ്പോള്‍, തന്റെ പുതിയ മാറ്റങ്ങള്‍ക്കു കാരണമായ ലോക്ക്ഡൗണിനു നന്ദി പറയുകയാണ് ഉണ്ണി മുകുന്ദന്‍. തിരക്കിട്ട ജീവിതത്തില്‍ നിന്നൊരു ബ്രേക്ക് എടുത്തു, ഇപ്പോള്‍ പ്രകൃതിയോട് കൂടുതല്‍ ചങ്ങാത്തം കൂടിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ വിശേഷങ്ങള്‍ ഉണ്ണി പങ്കുവെച്ചത്.

ഈയിടെയാണ് ഒറ്റപ്പാലത്തു ഉണ്ണി മുകുന്ദന്‍ കുറച്ചു സ്ഥലം വാങ്ങുന്നത്. ഒരുപാട് കൂട്ടുകാര്‍ അപ്പോള്‍ തന്നെ ചോദ്യം ചെയ്തു എങ്കിലും ഇപ്പോള്‍ ആ തീരുമാനത്തില്‍ താന്‍ സന്തോഷിക്കുന്നു എന്ന് താരം. ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന് ഉണ്ണി.

വന്നതുമുതല്‍ അച്ഛനും അമ്മയും കൃഷിയില്‍ ശ്രദ്ധിക്കുന്നു. കൃഷിക്കൊപ്പം ഞങ്ങള്‍ കോഴിയേയും താറാവിനെയും ഒക്കെ വളര്‍ത്തുന്നുണ്ട്. അവയ്ക്കുപുറമെ ഒട്ടേറെ പക്ഷികള്‍ ഞങ്ങളുടെ സ്ഥിരം വിരുന്നുകാരായുണ്ട്. തത്തകള്‍,മയിലുകള്‍, മൂങ്ങകള്‍ ഒക്കെയുണ്ട്. ലോക്ക്ഡൗണ്‍ എന്നെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ചു,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

'ലോക്ക്ഡൗണ്‍ സമയത്താണ് ഞങ്ങളുടെ പറമ്പില്‍ ഇത്രയും മരങ്ങള്‍ ഉണ്ടെന്നു ഞാന്‍ മനസിലാക്കുന്നത്, അതില്‍ ഒരു ബദാം മരവും ഉണ്ട്. ആദ്യമായി ഞാന്‍ ഒരു മരം കയറുന്നത് ഈ ലോക്ക്ഡൗണ്‍ സമയത്താണ്. ഇവിടെ നിന്ന് ഞാന്‍ കാണുന്ന ആകാശം വളരെ തെളിഞ്ഞതാണ്. ഒരു മലിനീകരിനീകരണവും ഇല്ലാത്ത ശുദ്ധമായ വായുവും,' ഉണ്ണിയുടെ വാക്കുകളില്‍ മുഴുവന്‍ പ്രകൃതിയോടുള്ള പ്രണയം പ്രകടമാകുന്നു.

ഇതിനെല്ലാം പുറമെ, തന്റെ പുതിയ സിനിമക്കായുള്ള തയാറെടുപ്പിലാണ് താരം. ആ കഥാപാത്രത്തിന് വേണ്ടി തന്റെ സ്ഥിരം വര്‍ക്ക്ഔട്ടുകളില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍.

'ചിത്രത്തില്‍ സാധാരണക്കാരനായ ഒരു മെക്കാനിക്കിന്റെ വേഷമാണ് എനിക്ക്, ജയകൃഷ്ണന്‍. അല്ലെങ്കില്‍ ഞങ്ങളുടെ കോഴികള്‍ ഇടുന്ന മുട്ട മുഴുവന്‍ ഞാന്‍ തന്നെ അകത്താക്കിയേനെ. എല്ലാം നല്ലരീതിയില്‍ പോകുകയാണെകില്‍, ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും,' ഉണ്ണി പറഞ്ഞു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക