Image

മമ്മൂട്ടിക്ക് 69ാം പിറന്നാള്‍, ആശംസകളുമായി മലയാളം

Published on 06 September, 2020
മമ്മൂട്ടിക്ക് 69ാം പിറന്നാള്‍, ആശംസകളുമായി മലയാളം

മെഗാസ്റ്റാര്‍ മമ്മൂട്ടി നാളെ 69 ാം പിറന്നാല്‍ ആഘോഷിക്കുന്നു. ആശംസകളുമായി സിനിമാ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നല്‍കി തുടങ്ങി. മമ്മൂട്ടിക്ക് 
വ്യത്യസ്തമായ സമ്മാനം ഒരുക്കി 8 കുട്ടികള്‍. മെഗാസ്റ്റാറിനൊരു മെഗാ ചിത്രമാണ് പിറന്നാള്‍ സമ്മാനമായി ഇവര്‍ ഒരുക്കിയിരിക്കുന്നത്. 'മധുരരാജ'യായി വിലസിയ മമ്മൂട്ടിയുടെ ലുക്കാണ് ഇവര്‍ വരച്ചിരിക്കുന്നത്. ആറടിയാണ് ചിത്രത്തിന്റെ ഉയരം.

ലോക്ക് ഡൗണ്‍ കാലമായതിനാല്‍ എട്ടുപേരും സ്വന്തം വീടുകളിലിരുന്നാണ് ചിത്രത്തിന്റെ ഓരോ ഭാഗങ്ങള്‍ വരച്ചു ചേര്‍ത്തത്. അടുത്തിടെ ഹിറ്റടിച്ച 'മധുരരാജ'യിലെ പോസ്റ്ററിനെ ആധാരമാക്കിയായിരുന്നു ചിത്രരചന ഇവര്‍ ഒരുക്കിയത്. വിദ്യാര്‍ഥികളായ സൂരജ് കിരണ്‍, അമല്‍ മാത്യു, സിദ്ധാര്‍ഥ് എസ് പ്രശാന്ത്, പ്രണവ് കെ മനോജ്, വസുദേവ് കൃഷ്ണന്‍, ഗേബല്‍ സിബി, ആദിയ നായര്‍, ഗൗരിപാര്‍വ്വതി എന്നിവരാണ് ചിത്രം വരച്ചിരിക്കുന്നത്

ചിത്ര രചനയ്ക്ക് മേല്‍നോട്ടം വഹിച്ചത് ഇവരുടെ ചിത്രകലാ അധ്യാപികയായ സീമ സുരേഷ് ആണ്. ഓഗസ്റ്റ് 15-ന് ആര്‍ട്ട് ഇന്‍ ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനവും ഇവര്‍ നടത്തിയിരുന്നു. കേരളത്തിന് പുറമേ, അമേരിക്ക, യുഎഇ, സാംബിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടി ആണ് ഇവരുടെ പ്രദര്‍ശനം അന്ന് ഉദ്ഘാടനം ചെയ്തിരുന്നത്. ഇതിന് നന്ദിയായി ഒരുമിച്ച് ചിത്രം വരയ്ക്കാമെന്ന് ആശയം അവതരിപ്പിച്ച് ഈ കുട്ടികള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. റന്നാള്‍ ദിനത്തില്‍ ചിത്രം മമ്മൂട്ടിക്ക് സമ്മാനിക്കണമെന്നാണ് ഈ കുട്ടി ചിത്രകാരന്‍മാരുടെയും ചിത്രകാരികളുടെയും ആഗ്രഹം എന്ന് അധ്യാപിക സീമ സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക