Image

ആശങ്കകള്‍ക്ക് വിരാമം, എസ് പി ബി കൊവിഡ് നെഗറ്റീവായി

Published on 07 September, 2020
ആശങ്കകള്‍ക്ക് വിരാമം, എസ് പി ബി കൊവിഡ് നെഗറ്റീവായി


ചെന്നൈ: ?ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ?ഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ അറിയിച്ചു. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോ?ഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും മകന്‍ അറിയിച്ചു.
വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ് പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക