Image

മമ്മൂട്ടിക്കായി മകള്‍ സുറുമി സമ്മാനിച്ച കേക്കിലുമുണ്ട് സവിശേഷതകള്‍

Published on 07 September, 2020
 മമ്മൂട്ടിക്കായി മകള്‍  സുറുമി സമ്മാനിച്ച കേക്കിലുമുണ്ട് സവിശേഷതകള്‍


മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്ന തിരക്കിലാണ് മലയാളികള്‍. വാപ്പച്ചിക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകള്‍ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്‌പെഷ്യല്‍ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കേക്കിലുമുണ്ട് ചില പ്രത്യേകതകള്‍. മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകള്‍ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാരണം വാപ്പച്ചിക്കായി പിറന്നാള്‍ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക