Image

ടെലിവിഷന്‍ താരം ശ്രാവണി കൊണ്ടപ്പള്ളി ആത്മഹത്യ ചെയ്​ത നിലയില്‍

Published on 09 September, 2020
ടെലിവിഷന്‍ താരം ശ്രാവണി കൊണ്ടപ്പള്ളി ആത്മഹത്യ ചെയ്​ത നിലയില്‍

ഹൈദരാബാദ്​: തെലുങ്കു സീരിയല്‍ താരം ശ്രാവണി കൊണ്ടപ്പള്ളിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരബാദിലെ മധുരനഗറിലെ ഫ്ലാറ്റില്‍ 26കാരിയായ നടിയെ ചൊവ്വാഴ്​ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്​.

എസ്​.ആര്‍ നഗര്‍ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി ഒസ്​മാനിയ ആശുപത്രിയിലേക്ക്​ മാറ്റി.


എട്ടുവര്‍ഷം മുമ്ബ്​ തെലുങ്കു സീരിയില്‍ രംഗത്തെത്തിയ താരം നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ശ്രാവണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്​ കുടുംബം ആരോപിച്ചു. ടിക്​ടോക്കില്‍ പരിചയപ്പെട്ട ശ്രാവണിയുടെ സുഹൃത്ത്​ ദേവരാജ്​ പണം ആവശ്യ​െപ്പട്ട്​ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ദേവ്​രാജിനായി അന്വേഷണം ആ​രംഭിച്ചു. മനസു മമത, മൗനരാഗം എന്നിവയാണ്​ ശ്രാവണി അഭിനയിച്ച പ്രമുഖ തെലുങ്കു സീരിയലുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക