Image

യൂറോപ്യന്‍ യൂണിയനിലെ എട്ടിലൊന്ന് മരണങ്ങള്‍ക്കും കാരണം മലിനീകരണം

Published on 09 September, 2020
 യൂറോപ്യന്‍ യൂണിയനിലെ എട്ടിലൊന്ന് മരണങ്ങള്‍ക്കും കാരണം മലിനീകരണം


ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ആകെ മരണങ്ങളില്‍ എട്ടിലൊന്നിനും കാരണം മലിനീകരണവുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് യൂറോപ്യന്‍ എണ്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. മൊത്തം മരണസംഖ്യയുടെ പതിമൂന്ന് ശതമാനമാണിത്. നിലവില്‍ തുടരുന്ന മഹാമാരിക്കാലം തന്നെയാണ് ഈ വിഷയത്തിലേക്കും കൂടുതല്‍ വെളിച്ചം വീശിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണം, ശബ്ദ മലിനീകരണം, രാസ മലിനീകരണം എന്നിവയെല്ലാം മരണ കാരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊറോണ വൈറസിനെപ്പോലുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തിനു കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ഭക്ഷ്യ ശൃംഖലയില്‍ മനുഷ്യനും മൃഗങ്ങളുമായുള്ള ഇടപെടലുകളില്‍ വന്ന മാറ്റവുമാണെന്നും പഠനത്തില്‍ പറയുന്നു.

2012 ല്‍ യൂറോപ്പിലെ 27 രാജ്യങ്ങളിലായി 630,000 പേരാണ് മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായി കണക്കാക്കിയിട്ടുള്ളത്. റൊമാനിയയില്‍ ഇത് ആകെ മരണങ്ങളില്‍ അഞ്ചിലൊന്നാണ്. സ്വീഡനിലും ഡെന്‍മാര്‍ക്കിലും പത്തിലൊന്നും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക