Image

എമ്പുരാനില്‍ ലാലേട്ടനോടൊപ്പം മമ്മൂക്കയും? സൂചന നല്‍കി പൃഥ്വിരാജ്

Published on 09 September, 2020
എമ്പുരാനില്‍ ലാലേട്ടനോടൊപ്പം മമ്മൂക്കയും? സൂചന നല്‍കി പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനായി എത്തി, പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി തീര്‍ന്ന ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും ചിത്രത്തിന് മിഴിവേകി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലും കൂടിയാണ് സിനിമ ലോകം.  മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ഇടയില്‍ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു സൂചന പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. 

തിരക്കഥാകൃത്ത് മമുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകള്‍ അറിയിച്ച് കുറിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ''എന്നാല്‍ പിന്നെ'' എന്ന ക്യാപ്ഷനും മൂങ്ങയുടെ സ്‌മൈലിയും പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഇതോടെ എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. എന്ന ചില ആരാധകര്‍ ഇത് മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ സൂചനയാണെന്നും പറയുന്നുണ്ട്

മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രമാണ്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക