വിളറിവെളുത്തൊരു
ഓണപ്പുലരിയെന്
വിരളി പിടിച്ചൊരു
ജീവിത പാതയില്‍
കൊറോണ വന്നൊരു
വിത്തുകള്‍ പാകി എത്തീ
ചിങ്ങമാസത്തിലൊരുനാള്
കോണ്‍ക്രീറ്റ് മെവുകിയ തിരുമുറ്റത്ത്
നിര്‍ജീവ പ്ലാസ്റ്റിക് പൂക്കളാല്‍
പൂക്കളം തീര്‍ത്തു ഞാന്‍
ജീന്‍സും ടോപ്പുമണിഞ്ഞ കുട്ടികള്‍
റാഫിന് തരംഗത്തിനൊത്ത്
ആടിതിമിര്‍ത്തു രസിക്കുന്നു.
ചപ്പുചവറുകള്‍ കുപ്പ കൂനകള്‍
പൊട്ടിയൊലിക്കും ഓടകള്‍
മലിനമാം ജലാശയങ്ങള്‍
പന്നിപ്പനി, പക്ഷിപ്പനി, ഡങ്കിപ്പനി
പാണ്ടിക്കാരുടെ പച്ചക്കറികള്‍
പാര്‍ട്ടിക്കാരുടെ പുലകളികള്
പത്രക്കാരുടെ ഊഞ്ഞാലാട്ടം
പട്ടക്കാരുടെ കൈകൊട്ടിക്കളി
എല്ലാം സഹിച്ചു മടുത്തൊരു ജനത
ഓണത്തിന് കോടികള്‍ ഒഴുക്കി
കോടികള്‍ ഒഴുക്കി ഓടയില്‍
ഒഴുകുന്നു ഒരോണ ദിനത്തെ വീണ്ടും!!