Image

കെട്ടിടം നവീകരിക്കാന്‍ പണമില്ല, അവശിഷ്ടങ്ങള്‍ക്കിടയിലിരുന്ന് ജോലി ചെയ്യും; കങ്കണ

Published on 11 September, 2020
കെട്ടിടം നവീകരിക്കാന്‍ പണമില്ല, അവശിഷ്ടങ്ങള്‍ക്കിടയിലിരുന്ന് ജോലി ചെയ്യും; കങ്കണ


ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഭാ?ഗികമായി പൊളിച്ച തന്റെ ഓഫീസ് കെട്ടിടം നവീകരിക്കുന്നില്ലെന്നും തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് തന്നെ ജോലി ചെയ്യുമെന്നും വ്യക്തമാക്കി നടി കങ്കണ റണാവത്. പൊളിച്ചു തുടങ്ങിയ കെട്ടിടത്തിനകത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ കങ്കണ പങ്കുവച്ചിരുന്നു. മുംബൈ ഹൈക്കോടതിയുടെ സ്റ്റേ പ്രകാരം പൊളിക്കുന്നത് നിര്‍ത്തി വച്ചെങ്കിലും ഉപയോ?ഗിക്കാനാവാത്ത വിധം തകര്‍ന്ന അവസ്ഥയിലാണ് കങ്കണയുടെ ഓഫീസ് ഇപ്പോള്‍. ജനാധിപത്യത്തിന്റെ മരണം 
എന്ന ?ഹാഷ്ടാ?ഗോടെയാണ് കങ്കണ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് താന്‍ കെട്ടിടം പുതുക്കി പണിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കങ്കണ രം?ഗത്തെത്തിയത്.

ജനുവരി 15 നാണ് എന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ നമ്മളെ പിടികൂടി. നിങ്ങള്‍ പലരെയും പോലെ അതിന് ശേഷം ഞാന്‍ ജോലി ചെയ്തിരുന്നില്ല. കെട്ടിടം പുതുക്കി പണിയാന്‍ പണമില്ല, ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഞാന്‍ ജോലി ചെയ്യും, ഈ ലോകത്ത് പറന്നുയരാന്‍ ധൈര്യപ്പെടുന്ന ഒരു സ്ത്രീയുടെ ഇച്ഛയുടെ പ്രതീകമായാണ് ആ ഓഫീസ് നശിപ്പിക്കപ്പെട്ടത്-കങ്കണ ട്വീറ്റ് ചെയ്യുന്നു. കങ്കണ v/s ഉദ്ദവ് എന്ന ഹാഷ്ടാ?ഗോടെയാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍( ബി.എം.സി.) പൊളിക്കല്‍ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക