Image

നടി മിയ ജോര്‍ജ് വിവാഹിതയായി

Published on 12 September, 2020
നടി മിയ ജോര്‍ജ് വിവാഹിതയായി

നടി മിയ ജോര്‍ജ് വിവാഹിതയായി.

എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പമായി മേയ് 30നായിരുന്നു മിയയുടെ വിവാഹനിശ്ചയം.


എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുങ്ങളെല്ലാം പാലിച്ച്‌ കൊണ്ടായിരുന്നു വിവാഹം നടന്നത്.


പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 


സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ തന്‍റെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ മിയ ഇതിനകം അഭിനയിച്ചിട്ടുണ്ട്.



വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മിയ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. മിയയ്ക്കും അശ്വിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും ഒന്നടങ്കം എത്തിയിരിയ്ക്കുകയാണ്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക