Image

മോശയുടെ വഴികള്‍ (നോവല്‍-10: സാംസി കൊടുമണ്‍)

Published on 12 September, 2020
മോശയുടെ വഴികള്‍ (നോവല്‍-10: സാംസി കൊടുമണ്‍)
പത്തൊന്‍മ്പത്

ബസ്സ് മാറായി എന്ന സ്ഥലത്തെത്തി. ആ സ്ഥലത്തിന്റെ പ്രാധാന്യം ഒരു ക്രിസ്ത്യാനി അറിയാതെ പോകരുതെന്ന മുഖവുരയോട് അച്ചന്‍ തന്റെ വിവരണം തുടങ്ങി.

''യിസ്രായേല്‍ മക്കള്‍ മിസ്രേമില്‍ നിന്നും പുറപ്പെട്ട്, ചെങ്കടല്‍ മുറിച്ച് അവര്‍ ശ്യൂര്‍ മരുഭൂമിയില്‍ എത്തി. മൂന്നു ദിവസം മരുഭൂമിയില്‍ അവര്‍ വെള്ളം കിട്ടാതെ സഞ്ചരിച്ചു. ഒടുവില്‍ മാറായില്‍ എത്തി. എന്നാല്‍ ഇവിടെയുള്ള വെള്ളം കൈപ്പുള്ളതായതിനാല്‍ അവര്‍ക്ക് കുടിക്കാന്‍ കഴിഞ്ഞില്ല. കൈപ്പു വെള്ളം ഉള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മാറായി എന്നു പേരു വന്നു. വെള്ളം കിട്ടാതെ ജനം മോശക്കെതിരെ പിറുപിറുക്കാന്‍ തുടങ്ങി. ഇവന്‍ നമ്മെ വെള്ളം കിട്ടാതെ മരിക്കാന്‍ ഇവിടേക്കു കൊണ്ട ുവന്നു എന്നവര്‍ തമ്മില്‍ തമ്മില്‍ പറയാന്‍ തുടങ്ങി. മോശ യഹോവയോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ യഹോവ മോശക്ക് ഒരു മരം കാണീച്ചു കൊടുത്തു. മോശ അതിന്റെ കൊമ്പുകളെ ഒടിച്ച് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരമുള്ളതായി. ഈ കിണറുകളെ മോശയുടെ ഉറവയെന്നും, ഈ സ്ഥലത്തെ മോശയുടെ താഴ്‌വരയെന്നും വിളിക്കുന്നു.''

അച്ചന്റെ ആ ലഘു വിവരണത്തിനു ശേഷം ഒരോരുത്തരായി ബസ്സില്‍നിന്നും ഇറങ്ങി. നീണ്ട ഇരുപ്പിനു ശേഷം പലരുടേയും കാലും നടുവും ആഗ്രഹത്തിനൊത്തവണ്ണം സഹകരിക്കുന്നില്ല എന്ന അവരുടെ മുഖം വിളിച്ചു പറയുന്നു. എന്നാലും അവരുടെ ഒക്കെ കണ്ണുകളില്‍ ഒരു ജന്മസാഫല്ല്യത്തിന്റെ തിളക്കം കാണാമായിരുന്നു. സോളമന്‍ ബസ്സില്‍ നിന്നും ഇറങ്ങി, ചുറ്റു, ഒന്നോടിച്ചു നോക്കി. റോഡിനു മറുകര പച്ചപ്പുകളുടെ തോട്ടം മാതിരി. പടര്‍പ്പുള്ള വൃഷങ്ങളും, മരുഭൂമിയിലെ ഉണക്കപ്പുല്ലുകളുമൊക്കെയായി ഒരു പൊരുത്തക്കേടിന്റെ ലക്ഷണങ്ങള്‍. ചെക്കുപോസ്റ്റില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിവന്ന് ബസ്സുകാരുമായി എന്തൊക്കയോ പറയുന്നു. ബസ്സ് മറ്റോരു സ്ഥലത്തേക്ക് മാറ്റി പാര്‍ക്കു ചെയ്യനുള്ള നിര്‍ദ്ദേശം കൊടുത്ത് അവര്‍ തോക്ക് മറ്റൊരു ദിശയിലേക്ക് ചൂണ്ടി അവരുടെ പോസ്റ്റിലേക്കു പോയി.

ഇടയന്റെ പിന്നാലെ ആടുകള്‍ എന്നപോലെ എല്ലാവരും ക്ഷീണം മറന്ന് അച്ചനെ പിന്‍പറ്റി. വിശ്വാസികളുടേയോ, വെറും സഞ്ചാരികളുടേയൊ തിരക്കൊന്നും അവിടെ ഇല്ലായിരുന്നു. അവിടെയും ഇവിടെയും, കറുത്ത വര്‍ക്ഷക്കാരായ കുറെ വിശ്വാസികള്‍ എന്നു പറയാവുന്നവര്‍ അവിടെയുള്ള രണ്ട ുമൂന്നു കിണറുകളിലേക്ക് എത്തിനോക്കി, അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു. മരുഭൂമി എന്നു വിളിക്കുന്ന ഈ പ്രദേശം സങ്കല്പത്തിലെ മരുഭൂമിയായിരുന്നില്ല. മണല്‍ നിറഞ്ഞ മണ്‍പ്പാതയായിരുന്നു നടവഴി. ഇടക്കൊക്കെ മഴപെയ്യുന്നതിന്റെ ലക്ഷണവും ഉണ്ട ായിരുന്നു. കിണറുകള്‍, മണ്ണുകുഴച്ചുണ്ട ാക്കിയ ചുറ്റുവേലിയാല്‍ സുരക്ഷിതമാക്കപ്പെട്ടിരുന്നു. അല്പം അകലെ കല്ലുമാലകളും, വളകളും വില്‍ക്കുന്ന തകര ഷെഡുകള്‍. ഇതൊരു പ്രഥാന വിനോദസഞ്ചാര കേന്ദ്രമാണന്നു തോന്നുന്നില്ല. ഇതൊരു മതപഠന സഞ്ചാരിയുടെ യാത്രാപഥമായിരിക്കാം. കടലിന്റെ ചെറിയ ഓളങ്ങള്‍ ഇങ്ങു കരയില്‍ നിന്നും കാണാമായിരുന്നു. കടലും കരയും തമ്മില്‍ ചിലപ്പോള്‍ ഒരു നാഴിക ദുരം കാണുമായിരിക്കും. ഈ ദൂരമത്രയും കടല്‍ ഇറങ്ങിയതായിരിക്കും. മണല്‍ പരന്നു കിടക്കുന്നു. ആ മണല്‍പ്പരപ്പ് തുടങ്ങുന്ന തീരത്ത് കുറെ മരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു.

അച്ചന്‍ ആടുകളെ എന്നപോലെ എല്ലാവരേയും ഒരു മരച്ചുവട്ടിലേക്ക് തടുത്തു കൂട്ടി, പുറപ്പാടിന്റെ പുസ്തകം വായിച്ചു. പിന്നെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ പൊരുള്‍ സോളമനുള്‍ക്കൊള്ളന്‍ കഴിഞ്ഞില്ല. ഏതാണ്ട ു നാലായിരം വര്‍ഷം മുമ്പ് ഇതെ മരത്തിന്റെ കമ്പുകള്‍ തന്നെയാണ് മോശ ഒടിച്ചു വെള്ളത്തില്‍ ഇട്ടതെന്ന ധ്വനിയായിരുന്നു അച്ചന്റെ പ്രാര്‍ത്ഥനയുടെ കാതല്‍. പലരും മരത്തില്‍ ഭക്തിയോടെ മുത്തുന്നു. അച്ചന്‍ ശരിയെന്നു സ്ഥാപിക്കാനായി മരത്തിന്റെ കൊമ്പൊടിച്ച് വായിലിട്ട് ചവച്ച് മധുരമെന്നു സ്വയം ബോദ്ധ്യപ്പെടാന്‍ ആവശ്യപ്പെട്ടു. മരക്കൊമ്പിനു ചെറിയ മധുരമുണ്ട ായിരുന്നു എന്ന സത്യം മറയ്ക്കാതു തന്നെ സോളമനിലെ സംശയാലു നാലായിരം വര്‍ഷമവുമായി നില്‍ക്കുന്ന മരത്തിലേക്കൊന്നു നോക്കി. ആ പഴക്കം എന്തായാലും ബോധമനസ്സ് അംഗികരിച്ചില്ല. പിന്നെ കിണറിനു ചുറ്റും പ്രാര്‍ത്ഥിച്ചു.

മരത്തിനും, കിണറിനും ചുറ്റുമായി പലരും ഫോട്ടോകള്‍ എടുത്തു. അവര്‍ മോശയെക്കുറിച്ച് അത്ഭുതപ്പെട്ടു. മോശതീര്‍ച്ചയായും ദൈവത്തിന്റെ പ്രവാചകന്‍ തന്നെ. ആരൊക്കയോ മനസ്സില്‍ പറയുന്നു. അല്ലെങ്കില്‍ അവര്‍ എങ്ങനെ ഈ കടല്‍ മുറിച്ചു കടക്കും. മോശയുടെ വടി വെള്ളത്തില്‍ അടിച്ചപ്പോള്‍ കടല്‍ രണ്ട ായി പിളര്‍ന്നു എന്നു വചനം പറയുന്നു. പക്ഷേ ഇന്നു ചിലരുടെ യുക്തിയിലേക്കതു ലയിക്കുന്നില്ല. സോളമന്‍ ഒരു മരത്തണലിലേക്ക് മാറി അലതല്ലുന്ന കടലിനെ നോക്കി കടലിനോടു തന്നെ ചോദിച്ചു. എന്തായിരിക്കും നടന്നതെന്നു ഒന്നു തെളിച്ചു തരുമോ...? കടല്‍ ചിരിച്ചതെയുള്ളു. 'ഉണ്ണി നിനക്കിഷ്ടമുള്ളപോലെ മനസ്സിലാക്കുക. ഞാന്‍ അന്നും ഇന്നും ഇവിടെത്തന്നെയുണ്ട ്.' കടല്‍ പറയുന്നപോലെ സോളമനു തോന്നി. സോളമന്‍ അല്പം അകലെ മാറി നില്‍ക്കുന്ന അച്ചന്റെ അടുക്കലേക്കു നടന്നു. അപ്പോള്‍ അച്ചന്‍ തന്റെ വെളുത്ത താടിയില്‍ പറ്റിയിരിക്കാന്‍ കൊതിക്കുന്ന ഈച്ചകളുമായി യുദ്ധത്തിലായിരുന്നു.

'' എന്താ സോളമാ... എല്ലാം കണ്ട ു കഴിഞ്ഞുവോ? ഇതുവരെ എങ്ങനെയുണ്ട ്.?'' അച്ചന്‍ ചോദിച്ചു.

''എല്ലാം നല്ലതായിരിക്കുന്നു. എല്ലാം പുതിയ കാഴ്ച്ചകള്‍. ഇതൊരു വലിയ അനുഭവം തന്നെ.'' സോളമന്‍ തന്റെ ഉള്ളിലെ സന്ദേഹിയെ പുറത്തു വിടാതെ പറഞ്ഞു.

''മറ്റു ഗ്രൂപ്പുകളുടെ കൂടെ വന്നാല്‍ അവരൊന്നും ഇവിടെ വരുമെന്നു തോന്നുന്നില്ല, ഞാന്‍ ശരിക്കും വേദപുസ്തകത്തിലെ വചനപ്രകാരമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഒരു വിനോദയാത്ര മനസ്സില്‍ കണ്ട വര്‍ക്ക് ഇതു ചിലപ്പോള്‍ ഇഷ്ടപ്പെടില്ലായിരിക്കും'' പറഞ്ഞതു ശരിയോ എന്നറിയാന്‍ അച്ചന്‍ സോളമനെ നോക്കി. ഒരു പഴുതു തുറന്നു കിട്ടിയവനെപ്പോലെ സോളമന്‍ ചോദിച്ചു:

'മോശ ശരിക്കും ഈ വഴിതന്നെയാണോ കടല്‍ കടന്നത്.?'' മറ്റു ചില യാത്രാവിവരണങ്ങളുടെ രേഖയില്‍ വേറെ ഭൂപ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഓര്‍മ്മയില്‍ മറച്ചു.

അച്ചന്‍ കുറച്ചു നേരം സോളമനെ നോക്കി. ഒരുവിസ്വാസിയെ തിരിച്ചറിഞ്ഞിട്ടെന്നപോലെ പറഞ്ഞു: 'ഇതെന്റെ നാല്പത്തൊന്നാമത്തെ യാത്രയാണ്...'' എന്നിട്ട് കടലിലേക്ക് നോക്കി നിന്നു.

അച്ചന്‍ എന്താണോ ഉദ്ദേശിച്ചത്. സോളമനൊന്നും മനസ്സിലായില്ല. എന്നെ ചോദ്യം ചെയ്യാന്‍ നീ ആരെന്നാണോ? നാല്പത്തൊന്നു യാത്രകളില്‍ ഞാന്‍ ഇതുവഴി വന്നു. ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല എന്ന പരോക്ഷ പ്രഖ്യാപനമോ...? എന്തായാലും കൂടുതല്‍ ചോദിക്കാനോ, കേള്‍ക്കാനോ നില്‍ക്കാതെ സോളമന്‍ ന്യൂയോര്‍ക്കുകാര്‍ക്കൊപ്പം ഫോട്ടോ എടുക്കാനായി അണിനിരന്നു.

ബസ്സ് തിരക്കില്ലാത്ത ഹൈവേയിലേക്കു കയറി. റോഡിന്റെ രണ്ട ുവശങ്ങളിലും പാറക്കെട്ടുകളുടെ നീണ്ട നിര. നിരപ്പിലും ഉയരങ്ങളിലുമായി, പലതട്ടുകളായി കിടക്കുന്നു. പലസ്ഥലങ്ങളിലും പാറകള്‍ മെഷിനുകള്‍വെച്ച് മുറിച്ചെടുക്കുന്നു. അതൊക്കെ ഗ്രാനേറ്റുകളാണന്നും, ചുവന്ന പാറയുടെ നീണ്ട നിരയെ ചൂണ്ട ി അതു അയിരുകളാല്‍ സമ്പനമായ പാറനിരകളാണന്നും ഗൈഡ് പറഞ്ഞു. വിശപ്പിന്റെ ചെറു കാറ്റ് എല്ലാവരേയും ചുറ്റിയടിക്കുന്നുണ്ട ായിരുന്നു. ആരൊക്കയോ തങ്ങളുടെ ബാഗുകളുടെ അറകളില്‍ നിന്നും, വറുതിയിലേക്കു കരുതിയ്രുന്ന ധ്യാന്യമണികളെപ്പോലെ, ഉപ്പേരിയും, ബിസ്‌കറ്റും, അണ്ട ിപ്പരുപ്പും, പരസ്പരം പങ്കുവെച്ചു. ഹൈവേയില്‍ ബസ്സ് അതിന്റെ വേഗതയെ പ്രാപിച്ചു. അപ്പോള്‍ ഗായകസംഘം ഒരു പാട്ടു പാടി. എല്ലാവരും വീണ്ടും തീര്‍ത്ഥാടകരായി.

സോളമന്‍ വീണ്ട ും ആ ചോദ്യം സ്വയം ചോദിച്ചു. മോശ ശരിക്കും ഈ വഴിയാണോ കടല്‍ കടന്നത്. അല്ലെങ്കില്‍ മോശ കടല്‍ മുറിച്ചു കടന്നുവോ. വലതു വശത്ത് പെട്ടന്ന് പാറക്കെട്ടുകള്‍ തീരുകയും, സമതലങ്ങളും കടലും തെളിഞ്ഞു വരുന്നതും കണ്ട പ്പോള്‍, സോളമന്റെ ചോദ്യം ഒന്നു കൂടി ഉറച്ചു. കരയിലൂടെ തന്നെ മറുകരയെത്താമെന്നിരിക്കെ മോശയെപ്പോലെ ബുദ്ധിമാനായ ഒരാള്‍ എല്ലാവരേയും കടലില്‍ ഇറക്കുമോ. മാത്രമല്ല തിരുവചനം പറയുന്നത്, കടല്‍ കടന്ന് മൂന്നു ദിവസം മരുഭൂമിയില്‍ അലഞ്ഞതിനു ശേഷമാണു മാറായിലെത്തിയതെന്നാണ്. മാറായില്‍ കണ്ട കടല്‍ കടന്നാല്‍ അരനാഴികദൂരത്തില്‍ കരയിലെത്തി വെള്ളം കുടിക്കാവുന്നതെയുള്ളു. ആര്‍ക്കാണു തെറ്റിയത്. വചനമോ, അച്ചനോ. രണ്ട ും ശരിയായിരിക്കാം. ഏതോ യുഗസന്ധിയില്‍ നടന്നു എന്നു കരുതുന്ന കഥകളെ ബന്ധിപ്പിക്കാന്‍ നഷ്ടപ്പെട്ട കണ്ണികള്‍ തപ്പി ഇപ്പോഴും മതഗെവേഷകര്‍ നടക്കുന്നുണ്ട ാവും. അവര്‍ മരുഭൂമിയിലെ ഒരോകല്ലുകളിലും അടയാളങ്ങള്‍ തേടുന്നു. ലക്ഷണമൊത്തതിനെയൊക്കെ വിടവുകളില്‍ തിരുകി, അതിനു മുകളില്‍ കുടീരങ്ങള്‍ പണീത് ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. പിന്നിടത് നമ്മളിലൂടെ തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നു. എല്ലാ ചരിത്രങ്ങളിലും ഇത്തരം വിളക്കീച്ചേര്‍ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ട ായിട്ടുണ്ട ്. മോശ ഒരു ചരിത്ര പുരുഷനെങ്കില്‍, മോശയെക്കാള്‍ വലിയ ഒരു നേതാവാര്‍. നാല്പതുവര്‍ഷം ഒരു ജനതയെ പോറ്റിയും, പരിപാലിച്ചും, ആശകൊടുത്തും നടത്താന്‍ മറ്റാര്‍ക്കു കഴിയും. അതും കണ്ട ിട്ടില്ലാത്ത ഒരു ദേശത്തെക്കുറിച്ചുള്ള സ്വപ്നവുമായി. ഒരു ചെറിയ പാകപ്പിഴയിലും നേതാവിനെതിരെ തിരിയുന്ന അണികള്‍. കാരണം, ഈ പുറപ്പാട് മോശക്കുവേണ്ട ിയായിരുന്നു. മിസ്രേമിലെ തങ്ങളുടെ അടിമത്വം ജീവിതവും വിധിയും ആയിരുന്നു. അതില്‍ നിലവിളിക്കുകയും, നീന്തിത്തുടിക്കയും ചെയ്ത അവര്‍ മറ്റൊരു ജീവിതം കൊതിച്ചിരുന്നില്ല. വിമോചനം അവര്‍ ആഗ്രഹിച്ചിരുന്നില്ല.

യാത്രയുടെ രണ്ട ാം മാസം പതിഞ്ചാം തിയ്യതി അവര്‍ സീന്‍മരുഭൂമിയില്‍ വെച്ച് മോശക്കു നേരെ വിരല്‍ ചൂണ്ടി. '' ഞങ്ങള്‍ ഇറച്ചിക്കലത്തിനരികെയിരുന്ന് മതിയാവോളം ഭക്ഷിച്ചിരുന്നു. ഇപ്പോള്‍ ഈ മരുഭൂമിയില്‍ നീ ഞങ്ങളെ കൊല്ലുവാന്‍ കൊണ്ട ുവന്നുവോ..? ഇതില്‍ എത്രയോ നല്ലതായിരുന്നു അവിടെ യഹോവയുടെ കയ്യാല്‍ ഞങ്ങള്‍ മരിച്ചിരുന്നുവെങ്കില്‍. വാഗ്ദത്തഭൂമി നിന്റേയും യഹോവയുടേയും പദ്ധതിയാണ്. അതിനു ഞങ്ങള്‍ മരിക്കണമോ...?'' ജനം ചോദിക്കാനും പരസ്പരം കലഹിക്കാനും തുടങ്ങി. യാത്രയുടെ തുടക്കം മുതല്‍ തടസങ്ങള്‍ പറഞ്ഞുകൊണ്ട ിരുന്ന ഉസിയോനും, മൂശിയുമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഇടര്‍ച്ചയുടെ ശബ്ദം ഉയര്‍ത്തിയവര്‍. മോശ അവരെ രൂക്ഷമായൊന്നു നോക്കിയതെയുള്ളു. ഈ കലഹത്തിന്റെ വിത്തുകള്‍ മുളയ്ക്കാന്‍ അനുവദിച്ചാല്‍, വയലിലെ കളപോലെ അവര്‍ നല്ലവിത്തുകളെ മൂടിക്കളയും. മോശ സാറായേയും, എസ്രയേയും വിളിച്ച് രണ്ട ു ഗോത്രങ്ങളിലേയും സ്ത്രികളോട് യഹാവയുടെ കോപം ഉണ്ട ാകാതിരിപ്പാന്‍ നിങ്ങളുടെ പുരുഷന്മാരുടെ നാവുകളെ സൂക്ഷിക്കാന്‍ പറയണമെന്നറിയിച്ചു. അവര്‍ അങ്ങണെ ചെയ്തു. ഫറവോനോടു ചെയ്തതൊക്കെ അവര്‍ കേട്ടിരുന്നതിനാല്‍ ഭയപ്പെട്ട് തങ്ങളുടെ പുരുഷന്മാരുടെ വായെ അവര്‍ മൂടി.

മോശ ദുഃഖിതനായിരുന്നു. എല്ലാരില്‍ നിന്നും അകന്ന് അല്പം അകലെയുള്ള ഒരു പാറക്കെട്ടിലേക്കവന്‍ നടന്നു. കാലുകള്‍ക്ക് ബലം കുറയുന്നുവോ..? അവന്‍ സ്വയം ചോദിച്ചു. ഒരു ജീവിത കാലം ഒക്കേയും ഇവരുടെ മോചനത്തിനായി പൊരുതി. ഒരു കൊലപാതകിയായി. സ്വസ്ഥമായ ഇടയജിവിതം വേണ്ട ന്നു വെച്ചു. സിപ്പോറയേയും കുട്ടികളേയും മറന്നു. എല്ലാം എന്തിനു വേണ്ട ി. രണ്ട രമാസം ഈ മരുഭൂമിയില്‍ അവര്‍ക്ക് കഴിക്കാന്‍ കൊടുത്തു. ഒരോ പ്രദേശത്തും തമ്പടിക്കുമ്പോള്‍ അയല്‍ഗ്രാമങ്ങളെ ഭയപ്പെടുത്തിയും, കൊള്ളയടിച്ചും, ചീലപ്പോള്‍ ദ്രവ്യങ്ങള്‍ കൊടുത്തും മാവും എണ്ണയും വാങ്ങി. മിസ്രേമ്യരെ കൊള്ളയടിച്ചതൊക്കെ അങ്ങനെ തീര്‍ന്നു. ഇപ്പോള്‍ മൂന്നു ദിവസമായി അവര്‍ പട്ടിണിയിലാണ്. ആഹാരം അന്വേഷിച്ചു പോയവര്‍ ഇനിയും എത്തിയിട്ടില്ല, അടുത്തെങ്ങും ഗ്രാമങ്ങള്‍ ഉള്ളതായി തോന്നുന്നില്ല. അവന്റെ ഓര്‍മ്മകളില്‍ മിദ്യാനിലെ ഗ്രാമവും ആടുകളും തെളീഞ്ഞു. അവിടെ എത്തിയാല്‍ തീര്‍ച്ചയായും സിപ്പോറയും, അവളുടെ അപ്പനും സഹായിക്കാതിരിക്കില്ല. പക്ഷേ അവിടെ എത്താന്‍ ഇനി എത്ര ദിവസം. നീണ്ട തും വളഞ്ഞതുമായ വഴികള്‍. ഒന്നും വേണ്ട ിയിരുന്നില്ല, അടിമകള്‍ അടിമകളായിരിക്കട്ടെ. ഇപ്പോള്‍ ഗോത്രങ്ങള്‍ തനിക്കെതിരെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാളെ അതൊരു വലിയ കലാപമായി മാറില്ലന്നാരറിഞ്ഞു. സാറാ ഒപ്പമുള്ളതാണൊരു ബലം. അവളുടെ ബുദ്ധിയില്‍ എന്തെങ്കിലും മാര്‍ക്ഷം തെളിയാതിരിക്കില്ല. അവന്‍ ഉയര്‍ന്ന ഒരു പാറമേലിരുന്ന് ഒരോന്നും ആലോചിച്ചു. ഉള്ളില്‍ ഒരു വിങ്ങല്‍. ഇത്രനാളും അങ്ങനെ തോന്നിയിട്ടില്ല.

അപ്പോള്‍ സാറാ അവനെ അന്വേഷിച്ചു പാറക്കെട്ടിലേക്കു നടന്നു കയറി. മോശയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട ായിരുന്നു. സാറ അവന്റെ കണ്ണുകള്‍ ഒപ്പി; അവന്റെ കാല്‍ച്ചുവട്ടില്‍ ഇരുന്നു. സാറായുടെ ഉള്ളം വേദനിച്ചു. മോശ കരയുകയോ? അതു പാടില്ല. ഒരു ഗോത്രത്തിനുവേണ്ട ി എല്ലാം ഉപേക്ഷിച്ചവന്‍. നാടുവിടേണ്ട ിവന്നവന്‍. എന്നിട്ടും തന്റെ ജനതയെ മറക്കാതെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനായി തിരികെ വന്നവന്‍. പീഡിതനുവേണ്ട ി കൊലപാതകിയായവന്‍. അന്ന് അങ്ങനെ സംഭവിക്കാതിരുന്നെങ്കില്‍, ഇന്ന് ഫറവോന്റെ കൊട്ടാരത്തിലെ മന്ത്രിയോ ഉപദേശകനായോ ഇരിക്കേണ്ട വന്‍. നന്ദിയില്ലാത്ത ഈ ജനതക്കുവേണ്ട ി സ്വയം ബലിയാകുന്നവന്‍. എല്ലാം ഉപേക്ഷിച്ചവന്‍. അവന്‍ തളരാന്‍ പാടില്ല. അവന്‍ തളര്‍ന്നാല്‍ ഇനി യാത്രയില്ല. വാഗ്ദത്തഭൂമിയില്ല. മോശയില്ല. എല്ലാം പാഴാകും. അവനെ ഉത്തേജിപ്പിക്കണം, ഉണര്‍ത്തണം. സാറാ അവന്റെ തുടകളില്‍ മുഖം അമര്‍ത്തി. അവളില്‍ നിന്നും പ്രവഹിച്ച അഗ്നിയാല്‍ അവന്‍ ഉത്തേജിതനായി യഹോവയെ സ്തുതിച്ച് അവളോടു പറഞ്ഞു: ''സാറാ നി സ്ത്രികളില്‍ ഉത്തമ. എനിക്ക് ബലവും ശക്തിയും തരുവാന്‍ യഹോവ നിന്നെ എന്റെ അടുക്കല്‍ തന്നിരിക്കുന്നു.' അപ്പോള്‍ സാറാ ഏറെ സന്തുഷ്ടയായി പറഞ്ഞു: ''ഈ മരുഭൂമിയില്‍ നമ്മളറീയാത്ത അനേകം ജീവികള്‍ ഉണ്ട ്. അതിനെയൊക്കെ പോറ്റുന്ന യഹോവ നമ്മെ കൈവിടില്ല. യഹോവ ഈ മരുഭൂമി മനുഷ്യനുവേണ്ട ിയല്ല സൃഷ്ടിച്ചത്. പക്ഷേ ഇവിടെ പക്ഷികളുണ്ട ്; അതിനെ അവന്‍ പട്ടിണിക്കിടുമോ...നീ ചുറ്റും നോക്കുക. അവന്‍ പക്ഷികള്‍ക്കുള്ളതു നമുക്ക് തരാതിരിക്കുമോ...?' മോശക്ക് പുതിയോരു വെളിച്ചം കിട്ടിയതുപോലെ അവന്‍ ചുറ്റിനും നോക്കി. അവര്‍ ഇരിക്കുന്ന പാറക്കെട്ടിനടിവശത്തായി പടര്‍ന്നു മരക്കൊപ്പുകളില്‍ ഇരമ്പന്‍ പുളിയെപ്പോലെയുള്ള കായ്കള്‍ അവന്റെ കണ്ണുകളെ കൊതിപ്പിച്ചു. പുതിയ കാഴ്ച്ചയുടെ സന്തോഷം അവന്‍ സാറായെ ചൂണ്ട ിക്കാണിച്ചു. അവരുടെ കണ്ണുകളില്‍ ഒരു കണ്ടെ ത്തലിന്റെ പ്രകാശം വിരിയവെ, എവിടെനിന്നോ കൂട്ടമായി വന്ന പക്ഷികള്‍ പഴുത്ത കായ്കള്‍ കൊത്തി വലിക്കാന്‍ തുടങ്ങി. മോശയും സാറയും പരസ്പരം കണ്ണുകളില്‍ നോക്കി, ആകാശമേ നീ... അവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിതുമ്പി. അപ്പോഴേക്കും ആകാശത്തിലെ വെണ്മേഘങ്ങള്‍ ഘനിഭവിച്ച് അടര്‍ന്നു വീഴാന്‍ തുടങ്ങി. മരത്തിലെ പക്ഷികളില്‍ അതുവന്നു വീണ് മാവില്‍ നിന്നും പഴുത്ത മാങ്ങ കണക്കെ താഴെ വീഴാന്‍ തുടങ്ങി. താഴ്‌വരയില്‍ ജനം മരച്ചുവട്ടിലേക്ക് ആരവത്തോട് ഓടിയടക്കുന്നു. താഴെവീണ പക്ഷികളെ പറക്കുകയും, ഹിമകഷണങ്ങളെ ശേഖരിക്കുകയും ചെയ്ത്, അവരവരുടെ അടുപ്പുകളിലേക്കും, കൂടാരങ്ങളിലേക്കും പിന്‍വലിഞ്ഞു. മോശയും സാറയും പിന്നയും ഏറെനേരം ആ പാറക്കെട്ടില്‍ ഇരുന്നു.

മോശ ശബ്ബത് ആചരിച്ചു. അതിന്റെ നിയമങ്ങളും ആചാരങ്ങളും പറഞ്ഞു. അവര്‍ മരിച്ചും, അടക്കിയും, പെറ്റും പെരുകിയും യാത്ര തുടര്‍ന്നു. യാത്രയില്‍ പുതിയ നിയമങ്ങളും നിബന്ധനകളും ഉണ്ട ായി വന്നു. യാത്രയുടെ ദൈര്‍ഘ്യം കൂടുംന്തോറും യാത്രികരുടെ ഉത്സാഹം കുറഞ്ഞു കുറഞ്ഞു വരാന്‍ തുടങ്ങി. 'നീ ഞങ്ങളെ എങ്ങോട്ടു കൊണ്ടുപോകുന്നു' എന്നവര്‍ ചോദിക്കാന്‍ തുടങ്ങി. 'പാലും തേനും ഒഴുകുന്ന കനാന്‍ദേശം, നമ്മുടെ പൂര്‍വ്വീകര്‍ക്ക് യഹോവ കൊടുക്കും എന്ന പറഞ്ഞ വാഗ്ദത്തഭൂമിയിലേക്ക്.' മോശയും, അഹറോനും, സാറായും ഇത്രയേ അവരോടു പറയു. ഗോത്ര തലവന്മാര്‍ ചോദ്യത്തെ നേരിടാതെ മുകളിലേക്ക് കൈ മലര്‍ത്തും. എന്നിട്ടും അവര്‍ മാശയുടെ വടിയുടെ താളത്തിനൊപ്പം നടന്നു. അവര്‍ രെഫിദിയില്‍ പാളയമടിച്ചു.

ഇരുപത്.



മരുഭൂമിയില്‍ രാത്രി എത്തിത്തുടങ്ങി. പാറക്കെട്ടുകള്‍ക്കിടയില്‍ സൂര്യന്‍ താഴേക്കു പോകുന്നു. വെളിച്ചം പേറിയ ഇരുട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കാന്‍ തുടങ്ങി. ഇപ്പോഴും ദൂരെയുള്ള മലകളുടെ നീണ്ട നിരകള്‍ അവക്തമായി കാണാം. ഇടതുവശത്തെ കുറെ നിരപ്പുകളെ ചൂണ്ട ി അച്ചന്‍ പറഞ്ഞു: ''ആ കാണുന്നതാണ് ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്ഥലം. എല്ലാവരും ഉപ്പുതൂണു കാണാനായി വെളിയിലേക്കു നോക്കി. അവിടെ ഒന്നും കാണാന്‍ വയ്യാത്തവണ്ണം ഇരുട്ടു നിറയാന്‍ തുടങ്ങിയിരുന്നു. കൂടാതെ ബസ്സിന്റെ വേഗതയും. പള്ളിപ്രസംഗങ്ങളിലെ പ്രധാന ഇരയാണി ലോത്തിന്റെ ഭാര്യ. അനുസരണക്കേടിന്റെ ഉപ്പുതൂണ്‍. പ്രത്യേകിച്ചും സ്ത്രികളെ വരുതിയിലാക്കാന്‍ അച്ചന്മാര്‍ ഈ ഭാഗം ഊന്നിപ്പറയാറുണ്ട ്. ജനത്തിന്റെ ദുര്‍നടപ്പിനാല്‍ യഹോവ തീയിറക്കി നശിപ്പിച്ച നഗരം, പറയുമ്പോള്‍ ആ വാക്കിന് ഊന്നല്‍ കൊടുക്കാന്‍ അച്ചന്‍ മറന്നില്ല. ബസ്സിലുള്ളവര്‍ ഒന്നും കാണുന്നില്ല എന്ന നിരാശയില്‍ തല തിരിച്ചു. പിന്നെ ഒരു വഴിത്തിരുവ് ചൂണ്ട ി അച്ചന്‍ പറഞ്ഞു: 'അതു ജറിക്കോയിലേക്കുള്ള വഴി..'' പിന്നേയും എല്ലാവരുടേയും കണ്ണുകള്‍ വെളിയിലേക്കു തിരിഞ്ഞു. വചനം വായിക്കുന്നവര്‍, നല്ല അയല്‍ക്കാരന്റെ ഉപമ ക്രിസ്തു പറഞ്ഞത് ഈ വഴിയെ ഉദാഹരിച്ചാണല്ലോ എന്ന ആകാംഷ എല്ലാവരുടേയും മുഖത്തുണ്ട ായിരുന്നു. എന്നാല്‍ യാത്രയില്‍ അവര്‍ ആ വഴിയെ അധികം അന്വേഷിച്ചില്ല.

ഹോട്ടലില്‍ എത്താന്‍ വൈകും. ചുറ്റുമുള്ള ഇരുട്ടിനെ നോക്കി അച്ചന്‍ ആത്മഗതം ചെയ്തു. എന്നിട്ട് ഹോട്ടലില്‍ ചെന്നിട്ടു നടത്തേണ്ട സന്ധ്യാ പ്രാര്‍ത്ഥന തുടങ്ങി. ഒട്ടുമിക്കവര്‍ക്കും, ഓര്‍ത്തഡോക്‌സ് പാരമ്പര്യമുണ്ട ായിരുന്നതിനാല്‍ അച്ചന്റെ പ്രാര്‍ത്ഥനക്ക് പ്രതിവാക്യങ്ങള്‍ ജനം പറഞ്ഞു. പ്രാര്‍ത്ഥനകഴിഞ്ഞ് അച്ചന്‍ വീണ്ട ും വെളിയിലെ സ്ഥലങ്ങളുടെ വിവരണങ്ങളില്‍ ആയി. പുറത്തെ അപരിചിത സ്ഥലത്തെ ഇരുട്ട് അവരുടെ കണ്ണുകളെ ബാധിച്ചിരുന്നതിനാല്‍ പലരും ഉറക്കത്തിലേക്കു വഴുതി. ഇരുണ്ട തും ഇടുങ്ങിയതുമായ വഴിയിലേക്ക് വണ്ട ി തിരിഞ്ഞു. അധികം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലം ആയിരിക്കാം. സീനായി മലയുടെ അടിവാരത്തില്‍ ബസു നിന്നു. ഇരുട്ടുകൊണ്ട ് അധികമൊന്നും കാണാന്‍ കഴിഞ്ഞില്ല. കരിങ്കല്ലാല്‍ ഉണ്ട ാക്കിയ ചെറിയ കോട്ടേജുകള്‍. പ്ലാന്റേഷന്‍ മേഘലയിലെ തൊഴിലാളികള്‍ക്കു താമസിക്കാനുള്ള ലയം കണ്ട ഓര്‍മ്മ സോളമനിലേക്ക് തികട്ടി. അവിടെ കരിങ്കല്ലില്ലായുരുന്നു എന്നൊരു വ്യത്യാസം മാത്രം. മഴ പെയ്തതിന്റെ ലക്ഷണം. അടി മണലായതിനാലയിരിക്കാം പെയ്ത്തുവെള്ളം അങ്ങിങ്ങായി തളം കെട്ടിക്കിടക്കുന്നു. ബസില്‍ വെച്ചു തന്നെ ഹോട്ടലുകാര്‍ തന്ന മുറിയുടെ താക്കോലുമായി, അവരിലാരോ തെളുച്ചുതന്ന ടോര്‍ച്ചു വെളിച്ചത്തില്‍ മുറിതുറന്നപ്പോള്‍ ആകെ ഒരു പന്തിയില്ലാഴ്മ. മോശയുടെ കാലത്തെ പഴമ തിരിച്ചു വന്നപോലെ. ആകപ്പാടെ ഒരു വൃത്തിയില്ലാഴ്മ. മുന്‍കൂര്‍ ജാമ്യം പോലെ അച്ചന്‍ ബസ്സില്‍ വെച്ചു പറഞ്ഞതോര്‍മ്മയില്‍ വന്നു. ഇവിടെ കിട്ടാവുന്നതില്‍ നല്ല ഹോട്ടലാ. ഇങ്ങനെ വരുന്നവരല്ലാതെ മറ്റു ടൂറിസ്റ്റുകള്‍ വരാനില്ലാത്ത സ്ഥലം. അപ്പോള്‍ ഒരു രാത്രിക്കുവേണ്ട ി വരുന്നവര്‍ ഒരിക്കലും ഇനി തിരിച്ചു വരാന്‍ പോകുന്നില്ല. അതുകൊണ്ട ു തന്നെ ഉടമകള്‍ ഉള്ളതുകോണ്ട ് പണം ഉണ്ട ാക്കാന്‍ ശ്രമിക്കുന്നു.

ശലോമി അതൃപ്തി ഒരു നീണ്ട മൂളലില്‍ ഒതുക്കി, തന്റേതായ കാര്യങ്ങളിലേക്ക് കയറി. എല്ലാവരും ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പോള്‍ ഭക്ഷണത്തിനുമുമ്പായി, സീനായി മലയില്‍ കയറേണ്ട വരുടെ എണ്ണമെടുത്ത് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഈ യാത്രയുടെ ഏറ്റവും മര്‍മ്മപ്രധാനമായ ആകര്‍ഷണം സീനായി മലയാണ്. ഹോട്ടല്‍ അതിന്റെ അടിവാരത്തിലാണ്. മോശക്ക് പത്തു കല്പനകള്‍ യഹോവ അയച്ചു കൊടുത്തത്, ഈ മലയിലത്രേ. മലകയറേണ്ട വര്‍ രാത്രി പന്ത്രണ്ട ുമണീക്ക് തയ്യാറകണമെന്നും, തണുപ്പിനെ പ്രതിരോധിക്കാനുള്ള കോട്ടും, ഊന്നിക്കയറാനുള്ള വടിയുമായി ഗൈയിഡ് എത്തുമെന്നും അച്ചന്‍ അറിയിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് അവരവരുടെ കൂടാരങ്ങളിലേക്ക് പോയി.

രഫിദിയിലെ പാളയത്തില്‍ വെള്ളത്തിനായി ജനം പിറുപിറുക്കുന്നത് മോശ അറിഞ്ഞു. ഇനി അതു വലിയ കലാപങ്ങളീലേക്കു മാറുന്നതിനുമുമ്പ് ജനത്തിനു വേണ്ട വെള്ളം കണ്ടെ ത്തണം. പണ്ട ് ആടുകളുമായി ഇവിടെയൊക്കെ നടന്നിരുന്നതിനാല്‍ സ്ഥലത്തെക്കുറിച്ചും, വെള്ളത്തിന്റെ സ്രോതസിനെക്കുറിച്ചും ചിലധാരണകളൊക്കെ ഉണ്ട ായിരുന്നു. മരുഭൂമിയിലെ അപൂര്‍വ്വ മഴ താഴ്‌വരകളിലേക്കൊഴുകി വിള്ളലുകലിലും വിടവുകളിലും അഭയം തേടുന്നു. ഈ ശേഖരം കാലാന്തരത്തില്‍ ഉറവകളായി പുറത്തേക്കൊഴുകും. ഇടയന്മാരേക്കാള്‍ മുന്നെ ആടുകള്‍ അത്തരം ഉറവകള്‍ കണ്ടെ ത്തും. മോശ തന്റെ വടിയിന്മേല്‍ പിടിമുറുക്കി, തനിക്കു ബോധിച്ച ചില ഗോത്രത്തലവന്മാരേയും കൂട്ടി താഴ്‌വരയിലേക്കു നടന്നു. ആടിനേപ്പോലെ മണംപിടിച്ചും, കുറുക്കനെപ്പോലെ സൂക്ഷ്മതയോടും ഒരോകല്ലുകളേയും തൊട്ടും തലോടിയുമാണവന്‍ നടന്നത്. ഇടയ്ക്കിടക്ക് കല്ലുകള്‍ക്കു മുകളിുല്‍ ചെവിചേര്‍ത്തു പിടിക്കും, അടിയൊഴുക്കിന്റെ ഇരമ്പല്‍ കേള്‍ക്കാനായി. കൂടെയുള്ളവര്‍ മോശ എന്തൊ ആഭിചാരകര്‍മ്മം ചെയ്യുന്നു എന്നു നിനച്ച് പരസ്പരം നോക്കി. അടിവാരത്തില്‍ പടര്‍ന്നു നില്‍ക്കുന്ന അത്തിയും, ഒലിവു മരങ്ങളും പ്രതീക്ഷയുടെ തിരിതെളിച്ചു. പെട്ടെന്നൊരു തവള അവന്റെ മുന്നിലേക്കു ചാടി. അതു മലമുകളീലെ വരട്ടു തവളയായിരുന്നില്ല. വെള്ളം കുടിച്ചു വീര്‍ത്ത ജലതവളയായിരുന്നു. അവന്‍ ആകാശത്തിലേക്ക് നോക്കി യഹോവയെ സ്തുതിച്ചു. എന്നിട്ട് വളരെ ശ്രദ്ധയോട്, അവന്റെ വടിയുടെ ഒരറ്റം പാറയിടുക്കിലേക്ക് കയറ്റി. അവിടെ നിന്നും വെള്ളം ഇറ്റിയുറാന്‍ തുടങ്ങി. അവന്‍ സര്‍വ്വ് ശക്തിയാലും വടികൊണ്ട ാപ്പാറയുടെ മര്‍മ്മത്തില്‍ അടിച്ചു. പാറ രണ്ട ായി പിളറന്നു. നീരുറവ തടസങ്ങളില്ലാതെ ഒഴുകി. കുടെയുള്ളവര്‍ ഉച്ചത്തില്‍ പറഞ്ഞു: നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. നി തീര്‍ച്ചായും യഹോവ അയച്ച പുരുഷന്‍ തന്നെ. അവര്‍ മലമുകളിലേക്ക് നീട്ടിവിളിച്ചു. ജനമൊക്കേയും വെള്ളം കോരാനായി കൂട്ടമായി വന്ന് മോശയെ വണങ്ങി.

വിജയിയുടെ ഗര്‍വ്വുമായി മോശ കൂടാരത്തില്‍ നാളകളെക്കുറിച്ച് ചിലതെല്ലാം മനസ്സില്‍ കുറിക്കുകയായിരുന്നു. ജനം വെറും ഒരു ആള്‍ക്കുട്ടമായി മാറുകയാണ്. അവര്‍ക്ക് പുതിയ ചട്ടങ്ങളൂം നിയമങ്ങളും ഉണ്ട ാകണം. പരാതികളില്‍ അധികവും, അന്യന്റെ ഭാര്യയുടെ മേലുള്ള കൈയ്യേറ്റമാണ്. പിന്നെ മോക്ഷണം, കൊല, ചതി. ഇതിനോടകം രണ്ട ു കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. രണ്ട ും പരസഗം ഹേതുവായിട്ട്. സാറ പറഞ്ഞ രഹസ്യ വിവരങ്ങള്‍ വെച്ചു നോക്കിയാല്‍ പലരും ഫറവോന്റെ കാളക്കുട്ടികളെ ഇപ്പോഴും ആരാധിക്കുന്നു. യുദ്ധവീരന്മാരായ പുതിയ യുവാക്കളെ യുദ്ധ മുറകള്‍ പഠിപ്പിക്കണം. അഹറോനും തനിക്കും തനിയെ ഈ ജനതയെ നയിക്കാന്‍ പറ്റാത്ത ഒരു ദിവസം വരും. പ്രായമേറിവരുന്നു. ഇപ്പോള്‍ തന്നെ ഒരൊ ഗോത്രങ്ങളും തമ്മില്‍ തമ്മില്‍ കലഹിക്കുന്നു. അവരുടെ കൂടാരങ്ങള്‍ അകലങ്ങളില്‍ ഉറപ്പിക്കുന്നു. ആദ്യമൊക്കെ എല്ലാം എല്ലാവരുടേതും ആയിരുന്നു. അന്ന് ഫറവോനെ അവര്‍ ഭപ്പെട്ടിരുന്നു. ഇന്ന് ഫറവോന്‍ ഇന്നലകളിലെ ഓര്‍മ്മ മാത്രം. അല്ലെങ്കില്‍ തിന്നാനും കുടിക്കാനും ഇല്ലാത്തപ്പോള്‍ തനിക്കു നേരെ പ്രയോഗിക്കാനുള്ള ഒരായുധം. ഞങ്ങള്‍ അവിടെ തിന്നും കുടിച്ചും സുഖമായി കഴിഞ്ഞവര്‍ എന്തിനു നീ ഞങ്ങളെ ഈ മരുഭൂമിയില്‍ നടത്തുന്നു. ഇപ്പോള്‍ ആ ചോദ്യം സ്വയം ചോദിക്കാന്‍ തോന്നുന്നു. എന്തിന്..? ബാല്ല്യത്തില്‍ അനുഭവിച്ച അവഗണനയും, ഫറവോന്റെ അടിമയെന്ന ചിന്തയും വല്ലതെ നീറ്റി. ഒരു യിസ്രായേല്യന്‍ ആയതുകൊണ്ട ു മാത്രം ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട എത്രയെത്ര കുട്ടികള്‍. കഴുത്തു ഞെരിക്കപ്പെട്ട അവരുടേ നിലവിളി കാതുകളില്‍ നിന്നും ഒഴിയുന്നില്ല. ആണ്‍കുട്ടികളെ പ്രസവിച്ച അമ്മമാരുടെ നിലവിളികള്‍. ആ കുട്ടികളെ ഒരു നോക്കു കാണൂന്നതിനു മുമ്പുതന്നെ സൂതകര്‍മ്മിണീകളുടെ കൈകളാല്‍ കൊലചെയ്യപ്പെടുന്നു. ഇതെന്തു ന്യായം. എവിടെയാണു നീതി. ഒരിടയനായി നടന്നപ്പോള്‍ ആടൂകളോടു ചോദിച്ചു. മലകളോടൂ ചോദിച്ചു. സൂര്യനോടും, കാറ്റിനോടും ചോദിച്ചു. എന്തിന് ഗോത്ര ദൈവമായ യഹോവയോടു ചോദിച്ചു. സ്വപ്നങ്ങളില്‍ ആരോ മന്ത്രിച്ചു. അതു നീയാണ്. നിനക്കതിനു കഴിയും. അതു രാവും പകലും സ്വയം പറഞ്ഞ് ഊട്ടിയുറപ്പിച്ചു. അവരുടേ വിമോചകന്‍ നീയാണ്. പിന്നെ പറ്റിയ ഒരു സ്ഥലത്തെക്കുറിച്ചായി ചിന്ത. വിദൂരങ്ങളില്‍ നിന്നും വരുന്ന കച്ചവടക്കാരില്‍ നിന്നും, ആള്‍പ്പാര്‍പ്പില്ലാത്ത ഫലഭൂയിഷ്ടമായ പ്രദേശങ്ങളെക്കുറിച്ചറിഞ്ഞു. പിന്നെ സ്വപ്നം അതായി. തനിക്ക് തെറ്റിയോ എന്തോ...?

കൂടാരത്തിലേക്കു വന്ന സാറാ മോശയെ അല്പനേരം നോക്കി നിന്ന്, അവന്റെ പാദങ്ങള്‍ ചേര്‍ന്നിരുന്നു. എന്തൊക്കയോ അഗാതമായ ചിന്തകളില്‍ മുഴുകിയിരുന്ന മോശയെ കൈകളില്‍ മുത്തി ഉണര്‍ത്തി. സാറയെ ഒരപരിചിതയെ നോക്കുന്നപോലെ അല്പനേരം നോക്കി. ''നീ വന്നുവോ... സാറാ എന്റെ മനസ്സ് കലങ്ങിയിരിക്കുന്നു. എന്തൊക്കയോ ചിന്തകളാല്‍ ഞാന്‍ വിവശനായിരിക്കുന്നു. ജനം എനിക്കെതിരെ ദോഷമായി നിരൂപിക്കുന്നതു ഞാന്‍ അറിയുന്നു.'' മോശ ഒന്നു തേങ്ങുന്നതുപോലെ സാറയ്ക്കു തോന്നി.

''പാടില്ല. അങ്ങു ചഞ്ചലനാകാന്‍ പാടില്ല. ജനം എന്നും സ്വാര്‍ത്ഥരാണ്. അവര്‍ ഇന്നിന്റെ സുഖം മാത്രം കാണുന്നവര്‍. അങ്ങു തലമുറകള്‍ക്കുവേണ്ട ി ചെയ്യുന്ന ഈ കാര്യം അവസാനത്തെ യിസ്രായേല്യനും ഓര്‍ക്കും. അങ്ങ് അവരുടെ പ്രവാചകനും ദൈവവും ആകും. തലമുറകള്‍ അങ്ങയെ ആരാധിക്കും.'' സാറാ അവന്റെ കൈകളെ ചുംബിച്ചു. മോശയുടെ മനസ്സ്, തീ പൊള്ളലേറ്റ മുറിവില്‍ തേന്‍ തുള്ളിവീണീട്ടെന്നപോലെ, സാറായുടെ വാക്കുകളാല്‍ തണുത്തു. അവന്‍ അവളുടെ മുടി തലോടി..അല്പനേരം ആ നിര്‍വൃതില്‍ ഇരുന്നു. പിന്നെ എന്തോ ഓര്‍ത്തെടുത്തിട്ടെന്നപോലെ പറഞ്ഞു: ''സിപ്പോറയുടെ ഗ്രാമം ഇവിടെ അടുത്താണ്.''

സാറാ തലയുയര്‍ത്തി അവന്റെ കണ്ണുകളിലേക്കു നോക്കി അവന്റെ മനസ്സിന്റെ വാഞ്ഛയെ അറിഞ്ഞു. ''ഞാന്‍ അവര്‍ക്കായി ആളെ അയക്കാം.'' അവള്‍ പറഞ്ഞു. മോശ ഒന്നും പറയാനാകാതെ സാറയെ നോക്കി.

''നീ എന്റെ അന്തരംഗങ്ങളെ അറിയുന്നവള്‍. എനിക്കുവേണ്ട ി ഇങ്ങനെയൊക്കെ ചെയ്യുവാന്‍ ഞാന്‍ നിനക്കാര്‍. നീ എന്റെ ശക്തിയും ബലവുമായി എനിക്കൊപ്പം നിന്നു. എന്റെ തളര്‍ച്ചയില്‍ നീ എനിക്ക് ദാഹജലംതന്ന് എന്നെ ഉയര്‍പ്പിക്കുന്നു. എന്റെ പ്രാണനെ നീ ആസ്വസിപ്പിക്കുന്നു. കണ്ണുകളെ നീ തുടയ്ക്കുന്നു. എന്റെമേല്‍ നീ ആശ്രയം വെച്ചിരിക്കുന്നു. സ്ത്രീകളില്‍ നീ ബുദ്ധിമതി. നീ ചെയ്യുന്നതൊക്കേയും തലമുറകള്‍ മറക്കാതിരിക്കട്ടെ.'' മോശ ഒരു പ്രാര്‍ത്ഥനപോലെ പറഞ്ഞു. സാറാ മോശയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ അവന്റെ ക്ലേശങ്ങളൊക്കേയും അകന്നുപോയി.

സാറായും മോശയും അവരവരുടേതായ സന്തോഷങ്ങളിലേക്കു തിരിച്ചു വരവേ, അഹറോനും ഒരു ചാരനും വളരെ ധൃതിയില്‍ അവരുടെ കൂടാരത്തിലേക്കു കടന്നുവന്നു. അഹറോന്റെ മുഖം വിവര്‍ണ്ണവും, ക്ലേശപൂര്‍ണ്ണവും ആയിരുന്നു. മോശ അഹറോനെ നോക്കി. അഹറോന്‍ പറഞ്ഞു: ''ദാ ഇവന്‍ കൊണ്ട ുവന്ന വാര്‍ത്ത അത്ര സുഖകരമല്ല. ഈ മലയുടെ അടിവാരങ്ങളില്‍ പാര്‍ക്കുന്ന അമാലേക്യര്‍ നമുക്കെതിരെ യുദ്ധം നയിക്കാനായി പുറപ്പെട്ടിരിക്കുന്നു.''

''അഹറോനെ നിന്റെ ശബ്ദം പതറൂന്നതെന്തേ... നിനക്ക് ഭയമുണ്ടേ ാ? അനിവാര്യമായ യുദ്ധം ഒഴിവാക്കാവുന്നതല്ല.'' വാര്‍ത്ത ഉണ്ട ാക്കിയ ഞെട്ടല്‍ അഹറോനെ അറിയ്ക്കാതിരിക്കാന്‍ സ്വരത്തെ ആവതും നിയന്ത്രിച്ചു മേശ പറഞ്ഞു. അഹറോന്റേയും സാറായുടെയും ചാരന്റേയും മുഖത്ത് മാറി മാറി നോക്കി. എന്നിട്ടു ചാരനോടായി ചോദിച്ചു: ''അവര്‍ എത്രപേരുണ്ട ാകും..?''

''അവര്‍ ഒരു വലിയ കൂട്ടമുണ്ടേ മാനെ..'' ചാരന്‍ പറഞ്ഞു.

''ശരി. അവരെക്കുറിച്ചുള്ള എല്ലാവിവരങ്ങളും, അവരുടെ നീക്കങ്ങളും, അവരുടെ ആയുധങ്ങളും ഒക്കെ അറിഞ്ഞ് അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിച്ചുകൊണ്ട ിരിക്കണം.'' മോശ അവനു യാത്രാനുമതി നല്‍കി.

''ഇപ്പോള്‍ ഈ യുദ്ധം യഹോവ നമുക്കു തന്നതാണ്. ജനം നമുക്കെതിരെ തിരിയുന്നു. അവരെ ഒന്നിപ്പിക്കാന്‍ ഈ യുദ്ധം നടക്കണം.'' മോശ ഉറപ്പിച്ചു പറഞ്ഞു

''പക്ഷേ നമ്മുക്ക് യോദ്ധ്യാക്കള്‍ എത്ര പേര്‍. ഇതിനു മുമ്പവര്‍ യുദ്ധം ചെയ്തിട്ടുള്ളവരല്ല.'' അഹറോന്‍ സന്ദേഹിച്ചു.

''നമ്മുടെ യുവാക്കളെ അണീനിരത്തു. യോശുവാ എവിടെ അവന്‍ മുന്നണിയില്‍ യുദ്ധം നയിക്കട്ടെ. നമ്മള്‍ കളത്തിലിറങ്ങാതെ യഹോവയുടെ വാള്‍ ഉയര്‍ത്തും.'' മോശ യുദ്ധ തന്ത്രങ്ങള്‍ പറഞ്ഞു. നമ്മള്‍ മലയുടെ മുകളിലേക്കു കയറും. അമാലേക്യര്‍ നമ്മെ പിന്തുടര്‍ന്നു മലകയറൂം . അപ്പോള്‍ മലമുകളില്‍ നിന്നു നമ്മള്‍ അവരെ ആക്രമിക്കും. യോശുവ പട നയിക്കട്ടെ. അഹറോനും, ഹൂരും എന്റെ ഇടവും വലവും നിന്ന് എന്റെ കൈകളെ ഉയര്‍ത്തിപ്പിടിക്കണം. എന്റെ കൈകള്‍ താഴ്ന്നാല്‍, ഓര്‍ക്കുക യിസ്രായേല്‍ തോല്‍ക്കും. സാറാ നീ യുദ്ധവീരന്മാര്‍ക്കുള്ള ആഹാരവും, വസ്ത്രവും ഒരുക്കണം. മുറുവു പറ്റുന്നവര്‍ക്കുവേണ്ട മരുന്നുകള്‍ വേണം. മരിക്കുന്നവരെ അടക്കാന്‍ ശ്മശാനങ്ങള്‍ കണ്ടെ ത്തണം. എല്ലാം വേഗത്തില്‍ ചെയ്യുവിന്‍.'' അവര്‍ പുറത്തിറങ്ങിയപ്പോള്‍ മോശ തന്റെ കൂടാരത്തില്‍ യുദ്ധതന്ത്രങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകി.

യുദ്ധം പ്രതീക്ഷിച്ചതിലും നേരത്തെ അവരെ തേടി എത്തി. അഹറോനും സാറയും കൂടാരങ്ങളില്‍ ഓടിനടന്ന് എല്ലാവരേയും യുദ്ധത്തിനായി ഒരുക്കി. ശത്രുവിനെതിരെ പെട്ടന്ന് എല്ലാവരിലും ഒരുമയുടെ കാഹളം മുഴങ്ങി. യോശുവായെ യുദ്ധനായകനായി അവരോധിച്ചു. ചെറുപ്പക്കാര്‍ യോശുവായ്ക്കു പിന്നില്‍ അണിനിരന്നു. അവര്‍ മോശയുടെ കല്പനപ്രകാരം, മുകളിലേക്കുള്ള മലകളുടെ വിടവിലെ കല്ലുകള്‍ക്കിടയില്‍ ഒളിച്ചു. മോശയും, അഹറോനും, ഹൂരും മലമുകളില്‍ മോശയുടെ വടിയും ഉയര്‍ത്തി നിന്നു. അമാലേക്യര്‍ മലമുകളിലെ മോശയുടെ ഉയര്‍ത്തിപ്പിടിച്ച വടി കണ്ട പ്പോള്‍, അവര്‍ തങ്ങളെ വെല്ലുവിളിക്കുന്നുവെന്നാക്രോശിച്ച് മലമുകളിലേക്ക് കയറീ. അവസാനത്തെ ഭടനും മുകളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍, യോശുവായുടെ ഭടന്മാര്‍ ആര്‍പ്പുവിളികളൂമായി മുന്നില്‍ നിന്നും പിന്നില്‍ നിന്നും അമാലേക്യരെ വാളാല്‍ വെട്ടി. മോശയുടെ കൈ താഴാതെ അഹറോനും, ഹൂരും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

അമാലേക്യരിലെ ഒരുത്തരുമേ ശേഷിച്ചിട്ടില്ലന്നു കണ്ട ാറെ മോശയും, അഹറോനും, ഹൂരും മലമുകളീല്‍ നിന്നും ഇറങ്ങി. യോശുവായെ അനുഗ്രഹിച്ചു. യുദ്ധങ്ങളുടെ വീരന്‍ എന്നു പറഞ്ഞു. എല്ലാ യിസ്രായേല്യരും അവരെ വരവേല്‍ക്കാന്‍ യുദ്ധഭൂമിയില്‍ എത്തി. അവര്‍ മോശക്ക് സ്തുതി പാടി. മോശ ഒരു യാഗപീഠം പണീത് യഹോവയ്ക്ക് യാഗം അര്‍പ്പിച്ചു. എല്ലാവരും ആടിയും പാടിയും വിജയത്തെ പ്രഘോഷിച്ചു

(തുടരും).
മോശയുടെ വഴികള്‍ (നോവല്‍-10: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക