Image

കഥ പറയുന്ന കണാരന്‍കുട്ടിക്ക് തുടക്കമായി

Published on 13 September, 2020
കഥ പറയുന്ന കണാരന്‍കുട്ടിക്ക് തുടക്കമായി

സി.എം.സി. സിനിമാസിന്റെ ബാനറില്‍ TN. വസന്ത്കുമാര്‍ സംവിധാനവും യു.കെ.കുമാരന്‍ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ' കഥ പറയുന്ന കണാരന്‍കുട്ടി ' എന്ന ചിത്രത്തിന് തുടക്കമായി.  ഒരു മുഴുനീള കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവരുടെയും ചിത്രമാണ് 'കഥ പറയുന്ന കണാരന്‍കുട്ടി ' . 

കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവായ യു.കെ.കുമാരന്റെ കഥ പറയുന്ന കണാരന്‍കുട്ടി എന്ന പേരിലുള്ള ബാലസാഹിത്യ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ച്ചകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചിത്രത്തില്‍ കണാരന്‍കുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ ഡ്വയിന്‍ ബെന്‍ കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍, നിര്‍മ്മാണം - സി.എം.സി. സിനിമാസ് , എക്‌സി. പ്രൊഡ്യൂസേഴ്‌സ് - ദീപക് രാജ് പി എസ് , എബി ഡാന്‍, സംവിധാനം - TN. വസന്ത്കുമാര്‍ , കഥ, തിരക്കഥ, സംഭാഷണം - യു.കെ.കുമാരന്‍ , ഛായാഗ്രഹണം - മധു അമ്പാട്ട്, ഗാനരചന - കെ ജയകുമാര്‍ IAS, സംഗീതം - റോണി




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക