Image

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് ബോണസില്ല

Published on 19 September, 2020
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് ബോണസില്ല

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വിദേശിയരായ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുവാനുള്ള നിര്‍ദ്ദേശം സിവില്‍ സര്‍വീസ് ബ്യൂറോ നിരാകരിച്ചു. കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലും ടെക്‌നിക്കല്‍ സേവന വിഭാഗത്തിലും ജോലി ചെയ്ത പ്രവാസികള്‍ക്ക് ബോണസ് ലഭിക്കില്ലെന്നും എന്നാല്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ ബോണസിന് അര്‍ഹരാണെന്നും സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി .

നേരത്തെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആനുകൂല്യം നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റ് തസ്തികളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്കാണ് സഹായങ്ങള്‍ ലഭിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക