Image

അബുദാബിയില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച എട്ടു പേര്‍ പിടിയില്‍

Published on 19 September, 2020
 അബുദാബിയില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച എട്ടു പേര്‍ പിടിയില്‍


അബുദാബി: കോവിഡ് പ്രോട്ടോകോളിനു വിരുദ്ധമായി വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതിന് എട്ടു പേരെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബിയിലെയും റാസ് അല്‍ ഖൈമയിലെയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ഇവര്‍ മുഖാവരണം ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ കൂട്ടാക്കിയില്ല എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.

തടങ്കലില്‍ കഴിയുന്ന ഇവര്‍ക്ക് ആയിരക്കണക്കിന് ദിര്‍ഹം പിഴയും തടവും അനുഭവിക്കേണ്ടി വരും. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഒരു ലക്ഷം ദിര്‍ഹം പിഴയോ അല്ലെങ്കില്‍ ആറുമാസം തടവോ ആണ് ശിക്ഷ.

കുടുംബ പരിപാടികളില്‍ പത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത്തരം കേസുകളില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും അറിയിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക