Image

എല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു

Published on 21 September, 2020
എല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു
വെസ്റ്റ് നയാക്ക്, ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മലയാളികള്‍ക്ക് അഭിമാനമായി സ്‌പെക്ട്രം ഓട്ടോ പ്രവര്‍ത്തനം ആരംഭിച്ചു. കാറിന്റെ എല്ലാവിധ മെക്കാനിക്കല്‍ വര്‍ക്ക്, ഓട്ടോ ബോഡി, ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം യൂസ്ഡ് കാര്‍ വില്പന കേന്ദ്രവുമടങ്ങുന്ന 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ഉദ്ഘാടനം ക്ലാര്‍ക്ക്‌സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോഫ്മാന്‍ നിര്‍വഹിച്ചു.

മൊത്തം 11,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ ഷോറൂമില്‍ നടന്ന ചടങ്ങില്‍ പാസ്റ്റര്‍ ജോണ്‍ ജോസഫ് പ്രാരംഭ പ്രാര്‍ഥന നടത്തി. പാസ്റ്റര്‍ രാജന്‍ ഫിലിപ്പും പ്രാര്‍ഥന നടത്തി. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ഥി ബില്‍ വെബെര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഓറഞ്ച്ടൗണ്‍ സൂപര്‍വൈസര്‍ തെരെസ കെന്നി എന്നിവര്‍ വിജയാശംസകളര്‍പ്പിച്ചു. കോവിഡ് മൂലം സ്ഥാപങ്ങള്‍ പൂട്ടുന്നത് മാത്രം കേള്‍ക്കുമ്പോള്‍ ഇത്തരമൊരു സംരംഭം തുടങ്ങിയത് ആഹ്ലാദം പകരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി സജി പോത്തൻ എന്നിവർ പങ്കെടുത്തു.

പാസ്റ്റര്‍ ജി.ജി. വര്‍ഗീസ് അനുഗ്രഹപ്രഭാഷനം നടത്തി. ഓരോ ചലനത്തിലും ദൈവത്തിന്റെ കരങ്ങളുണ്ടെന്നും സ്വത്തുക്കള്‍ നല്‍കുന്നത് ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉടമകളായ പ്രിന്‍സ് ബേബി, ബിനു ബേബി എന്നീ സഹോദരരെ നേരിട്ടറിയാം. സത്യസന്ധമായി മാത്രമേ അവര്‍ പ്രവര്‍ത്തിക്കൂ എന്ന് തനിക്കു നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ സംരംഭത്തിലും അവര്‍ വിജയിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സുപ്പര്‍വൈസര്‍ ഹോഫ്മാന്‍ നടത്തിയ പ്രസംഗത്തില്‍ സ്ഥാപന ഉടമകളുടെ വിശ്വാസവും ചടങ്ങിലെ ദൈവാശ്രയവും എടുത്തു പറഞ്ഞു. റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഏറ്റവുമധികം വരുമാനം നല്‍കുന്നത് ക്ലാര്‍ക്ക്‌സ്ടൗണാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചക്കും പ്രവര്‍ത്തനത്തിനും എല്ലാ സഹായവും ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

എംസി ആയിരുന്ന ഡേവിസ് ഈ സംരംഭം സാക്ഷാല്ക്കരിക്കുന്നതിനു പിന്നില്‍ നാലു വര്‍ഷത്തെ പ്രയത്‌നമുണ്ടെന്നു ചൂണ്ടിക്കാട്ടി. ബിനുവ്ം പ്രിന്‍സും രണ്ടു പതിറ്റാണ്ടായി റോക്ക് ലാഡില്‍ താമസിക്കുന്നവരാണ്. നാലു മില്യനിലേറെ ചെലവിട്ടാണു ഇത് സാക്ഷാല്ക്കരിച്ചത്. 20 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും.

ബിനു ബേബി (ബിനു സാഗർ) നടത്തിയ പ്രസംഗത്തില്‍ ഈ രംഗത്തേക്കു വന്നതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. ഇടിച്ചു തകര്‍ന്ന് കാറുകള്‍ നന്നാക്കുന്ന ഓട്ടോ ബോഡി ഷോപ് മത്രമല്ല ഇത്. കാറിന്റെ ഏത്രു റിപ്പയര്‍ വര്‍ക്കും ഇവിടെ ചെയ്യും. എല്ലാ കാറുകളും സര്‍വീസ് ചെയ്യുമെന്നതാണു പ്രത്യേകത. അത് പോലെ മികച്ച ബ്രാന്‍ഡ് കാറുകള്‍ വാങ്ങാനും സൗകര്യമുണ്ട്.

ഐ ടി. എഞ്ചിനിയറും ഐ. ടി. സ്ഥാപന ഉടമയുമാണ് പ്രിന്‍സ് ബേബി. ഫര്‍മസിസ്റ്റും നിരവധി ഫര്‍മാസികളുടെ ഉടമയുമാണ്‍ മൂത്ത സഹോദരന്‍ ബിനു ബേബി.

ഏതു രംഗമായാലും ഏറെ നിഷ്ടയോടെയും കൃത്യതയോടെയും കൈകാര്യം ചെയ്തു മറ്റു ബിസിനസ് രംഗങ്ങളില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ള ഇവര്‍ വിശദമായ പഠനത്തിന് ശേഷമാണ് സ്‌പെക്ട്രം ഓട്ടോ എന്ന ഈ നൂതന ആശയം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

രണ്ടു വര്‍ഷം മുന്‍പ് വെസ്റ്റ് നയാക്കിലെ ഔഡി/മസ്ദ കാറുകളുടെ ഡീലര്‍ഷിപ്പ് സ്ഥാപനം ഇവര്‍ ഇതിനായി സ്വന്തമാക്കുകയായിരുന്നു. ഷോറൂമിന്റെ കെട്ടിട ഘടന മാത്രം നിലനിര്‍ത്തിക്കൊണ്ട് തങ്ങള്‍ വിഭാവനം ചെയ്ത ഷോ റൂം അതി വിശാലമായി തന്നെ നിര്‍മ്മിച്ചു.

വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്നാല്‍ ഒരു കുടക്കീഴില്‍ സെയില്‍സ് മുതല്‍ എല്ലാ റിപ്പയര്‍ സംവീധാനങ്ങളും ഉള്‍പ്പെടുന്ന കംപ്ലീറ്റ് സ്ഥാപനമെന്നതാണ്. ഉന്നത സേവന നിലവാരം ഉറപ്പു വരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

ഐ കാര്‍ പ്ലാറ്റിനം സര്‍ട്ടിഫൈഡും വിവിധ ഓ ഇ എം സെര്‍ട്ടിഫൈഡും ആയിട്ടുള്ള ഇരുപതില്‍ പരം വര്‍ഷം പ്രവര്‍ത്തിപരിചയമുള്ള മുതിര്‍ന്ന ടെക്നീഷ്യന്‍മ്മാരുടെ സേവനമാണ് ഈ കാര്‍ ഷോപ്പില്‍ ലഭ്യമാക്കുക. കാര്‍ റിപ്പയര്‍, ബോഡി ഷോപ്പ്, കാര്‍ പെയിന്റിംഗ് , ടയര്‍ അലയിന്‍മെന്റ് തുടങ്ങി ഒരു കാറിന്റെ റിപ്പെയറിനും ബോഡി നിര്‍മ്മാണത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും സംവീധാനങ്ങളും ഇവിടെ ലഭ്യമാണ്.

സാധാരണ ബോഡി ഷോപ്പുകളില്‍ അലയിന്‍മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഔട്ട് സോഴ്‌സ് (പുറം പണിക്കു നല്‍കുകയാണ്) ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവിടെ എല്ലാ വിധ ജോലികളും ചെയ്യാനുള്ള വിപുലമായ സംവീധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കാര്‍ പെയിന്റിംഗ് മാത്രമെടുക്കുക. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ഏറ്റവും ആധുനികമായ കമ്പ്യൂട്ടറൈസ്ഡ് ഇന്‍ ഹൗസ് പെയിന്റിംഗ് ബൂത്തുകള്‍ ആണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. സ്‌പെക്ട്രം ഓട്ടോ ഒരു ഐ കാര്‍ ഗോള്‍ഡ് ക്ലാസ് സെര്‍ട്ടിഫൈഡ് കാര്‍ ഷോപ്പ് കൂടി ആണ്.

നിസാന്‍, ടൊയോട്ട, ഹോണ്ട തുടങ്ങിയ സാധരണക്കാരുടെ ഇഷ്ട്ട വാഹനങ്ങളായ ജാപ്പനീസ് വാഹനങ്ങള്‍ മുതല്‍ ബി.എം. ഡബ്ല്യു, ഔഡി, മെഴ്സെഡിസ് ബെന്‍സ്, റേഞ്ച് റോവര്‍ തുടങ്ങിയ ആഡംബര കാറുകളും അമേരിക്കന്‍ ആഡംബരക്കാറുകള്‍ ആയ കാഡിലാക്ക്, ലിങ്കണ്‍, തുടങ്ങിയ ബൃഹത്തായ കാര്‍ ശൃംഖലകളാണ് ഇവിടെ വില്‍പ്പനക്കായുള്ളത്

2017 മുതല്‍ 2020 മോഡല്‍ വരെയുള്ള കാറുകള്‍ ലഭ്യമാണ്. 2017 ലെ ആഡംബരകാറുകള്‍ കൈയിലൊതുങ്ങുന്ന വിലയ്ക്ക് വരെ സ്വന്തമാക്കാം.

2006 ല്‍ ആരംഭിച്ച സ്‌പെക്ട്രം ഐ.ടി. ഗ്ലോബല്‍ എന്ന ഐ.ടി. കമ്പനി ഉള്‍പ്പടെ അമേരിക്കയിലും ഇന്ത്യയിലുമായി മറ്റു പല ബിസിനസുകളുടെയും ഉടമ കൂടിയാണ് പ്രിന്‍സ്. നിരവധി വര്‍ഷങ്ങളായി ഫര്‍മസി റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസ് ഉള്‍പ്പടെ വിവിധ സംരംഭങ്ങള്‍ വിജയകരമായി നടത്തുന്നയാളാണ് മൂത്ത സഹോദരന്‍ കൂടിയായ ബിനു ബേബി.

ഇവരുടെ അനുഭവ ജ്ഞാനവും സാമര്‍ത്ഥ്യവും സ്‌പെക്ട്രം ഓട്ടോയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍കൂട്ടായിരിക്കും. ഇവര്‍ നിസ്വാര്‍ത്ഥമായ പല ജീവകാരുണ്യപ്രവര്‍ത്തങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ട്രൈസ്റ്റേറ്റിലെ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

തിരക്കിട്ട ബിസിനസ് ജീവിതത്തിനിടയിലും തങ്ങളുടെ ഇഷ്ട വിനോദമായ ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ട് പ്രൊഫഷണലായി ലീഗ് മത്സരങ്ങള്‍ കളിക്കാനും മറ്റു ക്ലബ് പ്രവര്‍ത്തങ്ങളില്‍ ചുക്കാന്‍ പിടിക്കാനും സമയം കണ്ടെത്തുന്ന ഈ സഹോദരങ്ങള്‍ ട്രൈസ്റ്റേറ്റ് മലയാളികള്‍ക്കു ചിരപരിചിതരാണ്.

നിലവിലെ മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത്, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പു വരുത്തുന്ന കര്‍ശനമായ സുരക്ഷയും ശുചിത്വ നടപടികളും പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക
എല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തുഎല്ലാ സേവനവും ഒരിടത്ത്; മലയാളി സമൂഹത്തിനു അഭിമാനമായി സ്‌പെക്ട്രം ഓട്ടോ റോക്ക് ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക