Image

കെഎല്‍എസ് സൂം സാഹിത്യസല്ലാപം തെക്കേമുറിക്കൊപ്പം സെപ്റ്റംംബര്‍ 26 ന്

അനശ്വരം മാമ്പിള്ളി Published on 22 September, 2020
കെഎല്‍എസ് സൂം സാഹിത്യസല്ലാപം തെക്കേമുറിക്കൊപ്പം സെപ്റ്റംംബര്‍ 26 ന്
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി (കെഎല്‍എസ്) സെപ്റ്റംബര്‍ അവസാന വാരാന്ത്യത്തില്‍ (സെപ്റ്റംബര്‍ 26, 2020  ശനിയാഴ്ച 10.00AM CDT) അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ എബ്രഹാം തെക്കേമുറിയുടെ സാഹിത്യസപര്യയക്കുറിച്ച് ഒരു അവലോകനസമ്മേളനം നടത്തുന്നു. അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റ്, കവി, സാമൂഹ്യപ്രവര്‍ത്തകന്‍,  സംഘാടകന്‍ എന്നീ നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എബ്രഹാം തെക്കേമുറി. ഗ്രീന്‍കാര്‍ഡ്, പറുദീസയിലെ യാത്രക്കാര്‍, ശൂന്യമാകുന്ന മ്ലേച്ഛത തുടങ്ങിയവയാണു എബ്രഹാം തെക്കേമുറിയുടെ പ്രധാനകൃതികളായിട്ടുണ്ട്.

നവ മാധ്യമ പ്രസിദ്ധീകരണങ്ങളിലൂടെ ശ്രേദ്ധേയ എഴുത്തുകാരി  മീനു എലിസബത്ത് മോഡറേറ്റര്‍ ആയിരിക്കുന്ന ഈ സാഹിത്യസല്ലാപത്തില്‍ പങ്കെടുക്കുന്നവര്‍ സാമൂഹ്യ പ്രവര്‍ത്തകനും 'ജനനി' മാസികയുടെ ചീഫ് എഡിറ്ററുമായി  ജെ മാത്യൂസ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും "ഇ മലയാളി' ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫ്, പ്രവാസി സാഹിത്യക്കാരന്മാരായ  ജോണ്‍ മാത്യു, എം എസ് ടി നമ്പൂതിരി, ജോസന്‍ ജോര്‍ജ്,ഡോ. ജോര്‍ജ് എം കാക്കനാട്ട്, മനോഹര്‍ തോമസ്, , ജോസ് ഓച്ചാലില്‍,  സിജു വി ജോര്‍ജ്, റോസമ്മ ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ പോള്‍ സക്കറിയ, ബെന്യാമിന്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. എബ്രഹാം തെക്കേമുറി ടെക്‌സസിലെ ഡാലസ്സില്‍ താമസ്സിക്കുന്നു.

Join Zoom Meeting ID: 883 8503 2416
ഈ പരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരില്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ അറിയിക്കുകയുണ്ടായി.

1992 ല്‍ സാഹിത്യ സ്‌നേഹികളായ കുറേ പേര്‍ ചേര്‍ന്ന് ഡാലസില്‍ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി.  കഴിഞ്ഞ 28 വര്‍ഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികള്‍ ഗഘട സംഘടിപ്പിക്കുന്നുണ്ട്.

സാഹിത്യ സമ്മേളനങ്ങള്‍, വിദ്യാരംഭ ചടങ്ങുകള്‍, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികള്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു പോരുന്നു. അമേരിക്കയില്‍ ആദ്യമായി വിദ്യാരംഭ ചടങ്ങിന് തുടക്കം കുറിച്ച സംഘടന എന്ന പേരും കെഎല്‍എസ് ആയിട്ടുണ്ട്.

ഇതു വരെ മൂന്നു പുസ്തകങ്ങള്‍ കെഎല്‍എസ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓണ്‍ലൈന്‍ പരിപാടികള്‍ ഗഘട മാസംതോറും സംഘടിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: :contact@klsdallas.org

കെഎല്‍എസ് സൂം സാഹിത്യസല്ലാപം തെക്കേമുറിക്കൊപ്പം സെപ്റ്റംംബര്‍ 26 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക