Image

ഡല്‍ഹി വംശീയാതിക്രമം: കപില്‍ മിശ്ര വിദ്വേഷ പ്രസം​ഗം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം

Published on 22 September, 2020
ഡല്‍ഹി വംശീയാതിക്രമം: കപില്‍ മിശ്ര വിദ്വേഷ പ്രസം​ഗം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയാതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് ക്ലീന്‍ചിറ്റ്. 


അദ്ദേഹം വിദ്വേഷ പ്രസം​ഗം നടത്തിയിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ചൊവ്വാഴ്ച റിപോര്‍ട്ട് ചെയ്തു. കപില്‍ മിശ്രയെ ജൂലൈ അവസാന വാരത്തില്‍ ചോദ്യം ചെയ്തതായാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്.


ഫെബ്രുവരി 23 ന് ജാഫറാബാദില്‍ നടന്ന പൗരത്വ പ്രക്ഷോഭം നിര്‍ത്തി വയ്ക്കാനും ജനങ്ങളെ പിരിച്ചുവിടാനും ഡല്‍ഹി പോലിസിന് മിശ്ര മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ പിന്നീട് പോലിസ് പറയുന്നത് കേള്‍ക്കില്ലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് പിന്‍വലിച്ചു. 


അദ്ദേഹത്തിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് നേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വര്‍ ആക്രമിക്കുകയായിരുന്നു.


ചോദ്യം ചെയ്യലിനിടെ, സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി താന്‍ ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെന്നും താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ലെന്നും മിശ്ര അവകാശപ്പെട്ടു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അരികില്‍ നില്‍ക്കുമ്ബോള്‍ താന്‍ നടത്തിയ പരാമര്‍ശം തുടര്‍ന്നുള്ള ദിവസങ്ങളില്‍ താന്‍ നയിക്കുന്ന പ്രകടനത്തിന്റെ പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫെബ്രുവരി 23 നും 26 നും ഇടയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്, 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ടിരുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പോലിസിന്റെ നിഷ്‌ക്രിയത്വം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക