Image

45 താരങ്ങള്‍ക്ക് കൊറോണ, മലയാള സീരിയല്‍ ചിത്രീകരണത്തിലും ആശങ്ക

Published on 22 September, 2020
45 താരങ്ങള്‍ക്ക് കൊറോണ, മലയാള സീരിയല്‍ ചിത്രീകരണത്തിലും ആശങ്ക

തലസ്ഥാനത്ത് കൊറോണ വ്യാപനം കൂടുകയാണ്. കൊറോണ പ്രതിസന്ധിമൂലം മാസങ്ങള്‍ക്കുശേഷമാണ് ടെലിവിഷന്‍ സീരിയല്‍ ഷൂട്ടിങ് ആരംഭിച്ചത്. 


എന്നാല്‍, സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളത് ഇപ്പോള്‍.

ഇതുവരെ മൂന്നു സീരിയല്‍ ലൊക്കേഷനുകളില്‍ കോവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്കാണ്. ഇതോടെ സീരിയല്‍ ചിത്രീകരണത്തിലും ആശങ്ക സൃഷ്ടിക്കുകയാണ്. 


പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.


ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. ലോക്ഡൗണ്‍ സമയത്ത് സീരിയല്‍ രംഗത്ത് കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ ഷൂട്ടിങിന് അനുമതി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക