Image

ഫോമാ തിരഞ്ഞെടുപ്പും കണക്കിലെ കളികളും...(കണ്ണൂർ ജോ)

Published on 22 September, 2020
ഫോമാ തിരഞ്ഞെടുപ്പും കണക്കിലെ കളികളും...(കണ്ണൂർ ജോ)

ന്യൂയോർക്ക് : അമേരിക്കൻ മലയാളി സമൂഹത്തിന്റെ പ്രമുഖ സംഘടന ഫോമായുടെ അമരത്ത് ആരെന്ന വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രമുഖ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളുടെ 'കണക്കിലെ കളികൾ' കൗതുകമാകുന്നു.. 

 പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ 12 വർഷത്തെ ഫോമായിലെ വിലയേറിയ ബന്ധത്തിന്റെ കണക്കുകളാണ് കൗതുകം. അനിയൻ ജോർജും തോമസ് കെ.തോമസും മാറ്റുരയ്ക്കുമ്പോൾ ് 12 വർഷത്തെ ഫോമായിലെ ബന്ധങ്ങൾ കൂടിയാണ് അങ്കം കുറിയ്ക്കുന്നത്.  2008 മുതൽ ഫോമായുടെ രൂപികരണം മുതൽ തന്നെ ഫൗണ്ടർ സെക്രട്ടറി ആയ അനിയൻ  ജോർജ് പിന്നീട് ഒരു സ്ഥാനങ്ങളിലേക്കും മത്സരിച്ചിട്ടില്ല. പന്ത്രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ്.കെ.തോമസ് 12 വർഷമായി  കാനഡ റീജണൽ വൈസ്പ്രസിഡന്റ് ആണ്. ഇതാണ് ഫോമായുടെ ഇത്തവണത്തെ ഇലക്ഷനിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ ഒന്നിപ്പിക്കുന്ന 12 ന്റെ കണക്കിലെ കളികൾ.

അനിയൻ ജോർജും തോമസ്.കെ.തോമസും കണക്കുകൾ കൂട്ടി ജയിക്കാനുള്ള പിന്തുണ അവകാശപ്പെടുന്നുണ്ട്. അമേരിക്കയിൽ എഴുപത്തി അഞ്ച്  സംഘടനകളും കാനഡയിൽ  ഒരു സംഘടനയുമാണ് ഫോമയിലുള്ളത് . അമേരിക്കയിലുള്ള എത്ര സംഘടനകൾ  തോമസ് കെ തോമസിനു  വോട്ടു ചെയ്യും  എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ വിജയ സാധ്യത

Kannur Joe

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക