Image

കോവിഡ് വാക്‌സീന്‍ വിജയിക്കാന്‍ പകുതി സാധ്യത മാത്രമെന്ന് ഐസിഎംആര്‍

Published on 23 September, 2020
കോവിഡ് വാക്‌സീന്‍ വിജയിക്കാന്‍ പകുതി സാധ്യത മാത്രമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി : കോവിഡിനെതിരായ വാക്‌സീന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്. ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന വൈറസുകള്‍ക്കെതിരെ വാക്‌സീന്‍ പൂര്‍ണ ഫലം നല്‍കുമെന്നു കരുതുന്നില്ലെന്നു ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സീനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആര്‍ നല്‍കി. പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സീനുകള്‍ പോലും വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓക്‌സ്ഫഡ് വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക