Image

A K G എന്ന അനിയന്‍ കെ. ജോര്‍ജ്ജ് എങ്ങനെ വ്യത്യസ്തനാകുന്നു (കണ്ണൂര്‍ ജോ)

Published on 23 September, 2020
A K G എന്ന അനിയന്‍ കെ. ജോര്‍ജ്ജ് എങ്ങനെ വ്യത്യസ്തനാകുന്നു (കണ്ണൂര്‍ ജോ)
ന്യൂയോര്‍ക്ക്: ഇത്തവണ അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകളുടെ കേന്ദ്ര സംഘടന ഫോമായുടെ ഭരണ സാരഥ്യം പിടിക്കാന്‍ AKG എന്ന് അടുപ്പക്കാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അനിയന്‍ കെ ജോര്‍ജ് ശക്തമായി രംഗത്ത്.
പാവങ്ങളുടെ പാടത്തലവന്‍ ആയ എ.കെ.ഗോപാലന്‍ ചെയ്ത സേവനങ്ങള്‍ പോലെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒട്ടനവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള ഫോമാ യുടെ സ്ഥാപക സെക്രട്ടറി കൂടിയായ അനിയന്‍ ജോര്‍ജ് ആണ്  ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഏത് ആവശ്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാറുള്ള അനിയന്‍ എന്ന പ്രിയപ്പെട്ട അനിയന്‍ ജോര്‍ജിന്റെ പേര് ഒരിക്കലെങ്കിലും ഉച്ചരിക്കാത്ത അമേരിക്കന്‍ മലയാളികള്‍ ഉണ്ടാവില്ല. ഫോമായുടെ സ്ഥാപക നാള്‍ മുതല്‍ നാളിതുവരെയും അരങ്ങിലും അണിയറയിലും ഫോമായുടെ കരുത്തായി അനിയന്‍ ജോര്‍ജ് ഉണ്ടായിരുന്നു. അര്‍പ്പണബോധത്തോടെ ഏത് സമയവും ഏത് പ്രശ്‌നവുമായി സമീപിച്ചാലും പരിഹാരത്തിനായി വേണ്ടത് ചെയ്യുന്ന അനിയന്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരാളാണ്.

കേരളത്തിലും കേന്ദ്രത്തിലും വിദേശ രാജ്യങ്ങളിലും സൗഹൃദവലയങ്ങള്‍ ഏറെയുള്ള അനിയന്‍ രാഷ്ട്രീയ രംഗത്തും സിനിമ മേഖലയിലും ഡിപ്ലോമറ്റുകള്‍കിടയിലും ഏറെ സ്വാധീനവും സൗഹൃദവും ഉള്ളയാളാണ്. അതുകൊണ്ടു തന്നെ അനിയന്‍ ജോര്‍ജിന് പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ല. 28 വര്‍ഷങ്ങളായിസാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്രയുള്ള അനിയന്‍ അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ ഒരാളായി പ്രവര്‍ത്തനങ്ങളില്‍ എന്നും നിലകൊണ്ടിരുന്നു.

കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരള സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി തുടങ്ങിയ പൊതു ജീവിതം ഒരു പ്രതിഫലവും രാഷ്ട്രീയ ലാഭങ്ങളുമില്ലാതെ പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുമാത്രമായി സമര്‍പ്പിതമാണ്. അമേരിക്കയിലെ മലയാളികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും ഒട്ടേറയാണ്.

ന്യൂ ജേഴ്‌സിയിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ഫൊക്കാനയുടെ സെക്രട്ടറി എന്ന നിലയില്‍ കാഴ്ച്ചവെച്ച നേതൃപാടവവും പ്രതിബദ്ധതയും തെളിയിച്ചത് അധികാരം അലങ്കാരമല്ല, മറിച്ചു സേവന നിര തമാണ് എന്നതായിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോഴും, അഭിഭാഷകനായി ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അനിയന്‍ ജോര്‍ജി പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ ലീഗല്‍ ക്ലിനിക്കിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടന ഫോമായുടെ സ്ഥാപക സെക്രട്ടറിയായി അനിയനെ ഏല്‍പ്പിച്ച ദൗത്യം ഏത് രീതിയില്‍ സേവനപരമായും അമേരിക്കന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമായും വിനിയോഗിച്ചു എന്നതിന് നേര്‍സാക്ഷ്യം അമേരിക്കന്‍ മലയാളികള്‍ തന്നെയാണ്. ഒരു പുതിയ സംഘടനയുടെ രൂപീകരണം മുതല്‍ അതിന്റെ വിപുലീകരണം വരെയുള്ള വെല്ലുവിളി നിറഞ്ഞ കാലഘട്ടം സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്തിന്റെ തെളിവാണ് ഫോമാ എന്ന സംഘടനക്ക് ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉള്ള സ്ഥാനം. ഫോമാ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മ ആയി മാറ്റുന്നതിന് പിന്നില്‍ അനിയന്‍ ജോര്‍ജിന്റെ പങ്കു വിസ്മരിക്കാന്‍ ആവാത്തതാണ്.
Join WhatsApp News
Spice 2020-09-23 20:39:24
Please stop comparing Aniyan K George and A K Goplalan, All FOMA & FOKANA leaders want position and show off!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക