Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് പബ്ലിക്ക് ചാര്‍ജ് നിയമം വീണ്ടും നടപ്പിലായി

Published on 23 September, 2020
ഗ്രീൻ കാർഡ് അപേക്ഷകർക്ക് പബ്ലിക്ക് ചാര്‍ജ് നിയമം  വീണ്ടും നടപ്പിലായി
വാഷിംഗ്ടണ്‍, ഡി.സി: ഗ്രീൻ കാർഡ് അപേക്ഷകർക്ക് വെറുക്കപ്പെട്ട പബ്ലിക്ക് ചാര്‍ജ് നിയമം  വീണ്ടും നടപ്പിലായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ നിയമം നടപ്പാക്കുന്നത് ന്യു യോർക്കിലെ ഫെഡറൽ ഡിസ്ട്രിക്ട് കോടതി തടഞ്ഞിരുന്നു. അത് ഈ മാസം 11-നു അപ്പീൽ കോടതി റദ്ദാക്കി. ഇതോടെയാണ് നിയമം നടപ്പിലാക്കുന്നതായി യു.എസ. ഇമ്മിഗ്രെഷൻ സർവീസ് അറിയിച്ചത്.

ഇതിനകം ഗ്രീൻ കാർഡ് അപേക്ഷകൾ അപ്രൂവ് ചെയ്തിട്ടുണ്ടെങ്കിൽ ഈ നിയമം പ്രശ്നമല്ല. എന്നാൽ ഇനിയും പരിഗണനയിലുള്ള അപേക്ഷകൾക്ക് റിക്വസ്റ്റ് ഫോർ എവിഡൻസ്   (ആർ.എഫ്.ഇ) വരാം. 

അടുത്ത മാസം 13  മുതൽ ഐ-944  പൂരിപ്പിച്ച്‌ നൽകിയില്ലെങ്കിൽ അപേക്ഷ തള്ളും. 

USCIS will not re-adjudicate any cases which are already approved, but may issue an RFE for any evidence required by the public charge rule on those cases still pending. Any cases filed after October 13, 2020 without the forms, information, or evidence required by the public charge rule will be rejected. 
The I-944 is now re-published on the USCIS website.

കഴിഞ്ഞ വര്ഷം ഓഗസ്റ്റിലാണ് ഈ നിയമം കൊണ്ട് വന്നത്. കീഴ് കോടതികൾ അത് തടഞ്ഞുവെങ്കിലും യു.എസ. സുപ്രീം കോടതി ശരി വച്ചു. ഈ നിയമം നടപ്പാക്കാനിരിയ്ക്കെയാണ് കൊറോണ വന്നത്. അതിനാൽ ന്യു യോർക്കിലെ കോടതി നിയമം നടപ്പാക്കുന്നത് തത്കാലം തടയുകയായിരുന്നു.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രായമയവര്‍ക്കും അമേരിക്കക്കു വരുന്നതിനു ഈ നിയമം മൂലം  കൂടുതല്‍ വിഷമമായി. ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചാലും പലര്‍ക്കും വരാന്‍ കഴിഞ്ഞ് എന്നു വരില്ല.

അമേരിക്കയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ പ്രശ്‌നമായേക്കാം.

ഈ നിയമത്തിനു മുന്‍ കാല പ്രാബല്യമില്ല. മുന്‍പ് ആനുകൂല്യം പറ്റിയത് പ്രശ്‌നമാവില്ല എന്ന് കരുതുന്നു.

സുപ്രീം കോടതിയിലെ 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ നിയമം ശരിച്ചപ്പോള്‍ നാലു ലിബറല്‍ ജഡ്ജിമാര്‍ അതിനെതിരെ തീരുമാനമെടുത്തു. കുടിയേറ്റ ചരിത്രത്തിലെ കറൂത്ത ദിനം എന്നാണു ഇമ്മിഗ്രേഷന്‍ അനുകൂലികള്‍ ഇതിനെ വിശേഷിപ്പിച്ചത്. നിങ്ങളുടെ കഴിവുകളോ സ്വഭാവമോ അല്ല, മടിശീലയുടെ ഘനം ആണു കുടിയേറ്റത്തിനു കണക്കിലെടുക്കുക എന്ന് അവര്‍ ആക്ഷേപിച്ചു.

അമേരിക്കയില്‍ വന്ന് സര്‍ക്കാര്‍ ആനുകൂല്യം പറ്റുമെന്ന് സംശയമുള്ള സന്ദര്‍ശ്കര്‍ക്കും ഇമ്മിഗ്രന്റ്‌സിനും പുതിയ നിയമം പ്രശ്‌നമാകും. ഇവിടെ വരുമാനവും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഉണ്ടാകും എന്നു തെളിയിക്കുക പലര്‍ക്കും വിഷമകരമാകും. പ്രായമായവരെയും അത് ദോഷമായി ബാധിക്കും.

പബ്ലിക് ചാര്‍ജ് നിയമം പണ്ടേ ഉള്ളതാണ്. 1850 കാലത്ത് അത് ഉപയോഗിച്ചാണു ഐറിഷ്‌കാരെ തടഞ്ഞത്. പിന്നീട് 1882, 1924 കാലത്ത് ചൈനക്കാര്‍, യഹൂദര്‍ എന്നിവര്‍ക്ക് എതിരെ ഈ നിയമം ഉപയോഗിച്ചു

ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ച പബ്ലിക്ക് ചാര്‍ജ് നിയമം വിചാരിച്ചതിലും പാര ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയമം നടപ്പിലായി കഴിഞ്ഞാലെ എങ്ങനെയൊക്കെ ബാധിക്കുമെന്നു വ്യക്തമാകൂ.

എങ്കിലും ഒരു കാര്യം തീര്‍ച്ച. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിറമുള്ള കുടിയേറ്റക്കാര്‍ ഇനി അധികം വേണ്ട. വെള്ളക്കാരുടെ ഭൂരിപക്ഷത്തിനു ഒരു കോട്ടവും ഉണ്ടാവരുത്. പുതിയ നിയമത്തിന്റെ അടിസ്ഥാന തത്വം അതാണ്.

പുതിയ നിയമം മൂലം ഓരോ വര്‍ഷവും യുഎസില്‍ താമസിക്കുന്ന ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്ക് വരെ ഗ്രീന്‍ കാര്‍ഡ് നിരസിക്കാന്‍ കാരണമായേക്കാം. ഫുഡ് സ്റ്റാമ്പ് (സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, എസ്.എന്‍.എ.പി) മെഡികെയ്ഡ്, സര്‍ക്കാറിന്റെ സാമ്പത്തിക സഹായം, ടെമ്പററി എയ്ഡ് ഫോര്‍ നീഡി ഫാമിലീസ് (ടി.എ.എന്‍.എഫ്) എന്നിവ വാങ്ങുന്നത് പബ്ലിക്ക് ചാര്‍ജ് ആകും. 36 മാസത്തിനുള്ളില്‍ 12 മാസം അവ വാങ്ങിയാല്‍ പ്രശ്നമായി. ‌ രണ്ട് ആനുകൂല്യം ഒരു മാസം പറ്റിയാല്‍ അത് രണ്ട് മാസമായി കണക്കാക്കും.

പൗരന്മാര്‍, അഭയാര്‍ഥികള്‍, ഡൊമസ്റ്റിക് വയലന്‍സ് ഇരകള്‍ എന്നിവര്‍ക്കൊന്നും നിയമം ബാധകമല്ല.

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ വരുമാനം തെളിയിക്കുന്നതും പ്രശ്‌നം സ്രുഷ്ടിക്കും. രണ്ടംഗ കുടുംബം ഫെഡറല്‍ ദാരിദ്ര്യ രേഖയുടെ 250 ശതമാനം വരുമാനം കാണിക്കണം. ഏകദേശം 41000 ഡോളര്‍. അഞ്ചംഗ കുടുംബം ആണെങ്കില്‍ 73000 ഡോളര്‍.

ഇന്ത്യക്കാരില്‍ ഏഴ് ശതമാനം ഫെഡറല്‍ ദാരിദ്ര്യ രേഖക്കു താഴെ ആണെന്നു മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇല്ലീഗലായിട്ടുള്ളവര്‍ക്ക് ഫെഡറല്‍ ആനുകൂല്യമൊന്നും സാധാരണയായി ലഭിക്കില്ല.

വിദേശത്തു നിന്നു ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ക്കും പലവിധത്തില്‍ പ്രശ്‌നമാണ്. മില്യനുകള്‍ക്ക് വിസ/ ഗ്രീന്‍ കാര്‍ഡ് നിഷേധിക്കപ്പെടാം. വിദ്യാഭ്യാസം, ഇപ്പോഴത്തെ വരുമാനം, ഇംഗ്ലീഷിലുള്ള പരിജ്ഞാനം , രോഗം, ഇവയൊക്കെ നോക്കി ആയിരിക്കും വിസഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ അംഗീകരിക്കുക.

പ്രായമായ മാതാപിതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും. 41000 ഡോളര്‍ വരുമാനം അമേരിക്കയില്‍ ഉണ്ടാക്കും എന്ന് എങ്ങനെ അവര്‍ തെളിയിക്കും? മക്കളുടെ വരുമാനം അവരുടേതിനൊപ്പം ചേര്‍ക്കാന്‍ സമ്മതിച്ചെന്നു വരില്ല. കാര്യമായി ഇംഗ്ലീഷ് അറിയാത്ത, കടുത്ത രോഗമുള്ള 61 കഴിഞ്ഞവര്‍ക്ക്
ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും.

എച്ച്1 ബിക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷക്കു പ്രശ്‌നം വരാം. ഇപ്പോള്‍ എച്ച്4 വിസയിലുള്ള ഭാര്യക്കോ ഭര്‍ത്താവിനോ ജോലി ചെയ്യാം. (എല്ലാവര്‍ക്കുമല്ല) പക്ഷെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം പിന്‍ വലിക്കുമെന്നു ഭരണകൂടം വ്യക്തമാക്കിയതാണ്. അപ്പോള്‍ ഭാര്യ/ഭര്‍ത്താവിനു ജോലി ഇല്ലാതാകും. അങ്ങനെ വന്നാല്‍ പലര്‍ക്കും ദാരിദ്ര്യ രേഖയേക്കാള്‍ 250 ശതമാനം കൂടുതല്‍ വരുമാനം കാണിക്കാനായി എന്നു വരില്ല.

വിവാഹത്തിലൂടെ ഗ്രീന്‍ കാര്‍ഡ് കിട്ടുന്നവരും പ്രതിസന്ധിയിലാകും. പലര്‍ക്കും വരാന്‍ കഴിയാതെ പോകുകയോ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരികയോ  വരും. അമേരിക്കയില്‍ കഴിയുന്നവര്‍ തന്നെ മടങ്ങി പോകേണ്ടി വരാം.

ജോലി ചെയ്യാന്‍ അനുവാദമുള്ള പാര്‍ട്ട് ടൈം സ്റ്റുഡന്റ്‌സിനും നിശ്ചിത വരുമാനം കാണിക്കുക വിഷമകരമാകും.

സര്‍ക്കാറിന്റെ ആനുകൂല്യമൊന്നും പറ്റില്ലെന്നതിനു ബോണ്ട് നല്കാന്‍ ചിലരെ അനുവദിച്ചേക്കാം. എല്ലാവര്‍ക്കും ഇത് കിട്ടില്ല. കുറഞ്ഞ ബോണ്ട് തുക 8100 ഡോളര്‍. പൗരനാകുമ്പോഴോ തിരിച്ചു പോകുമ്പോഴോ ആ തുക തിരിച്ചു കിട്ടും.
see also
Join WhatsApp News
CID Moosa 2020-09-23 23:49:33
If it is implemented with retrospective effect, many Trump supporters will lose their citizenship. Many Trump supporters in the past brought their parents took Social security and welfare. Most of them are now Trump supporters and 24 howl obscenity on Democrats.
Tom Abraham 2020-09-24 00:16:41
I am really got fooled. i was a trump supporter, not any more. I will lose all my benefits.
Boby 2020-09-24 02:06:22
I am not going to support Trump any more. I don’t want to lose my citizenship.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക