Image

സണ്‍ഡ്രോപ് ഫ്രൂട്ട് വിളവെടുത്ത് മമ്മൂട്ടി

Published on 24 September, 2020
സണ്‍ഡ്രോപ് ഫ്രൂട്ട് വിളവെടുത്ത് മമ്മൂട്ടി

സ്വന്തം പറമ്ബില്‍ വിളവെടുപ്പ് നടത്തി മലയാളികളുടെ പ്രിയതാര൦ മമ്മൂട്ടി(Mammootty). കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുന്ന സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂക്ക തന്റെ പറമ്ബില്‍ നിന്നും വിളവെടുത്തത്.


പ്രിയപ്പെട്ട പഴങ്ങളിലൊന്നായ സണ്‍ഡ്രോപ് ഫ്രൂട്ട് വിളവെടുപ്പ് കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ( instagram) പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. ആരാധകര്‍ മാത്രമല്ല സിനിമാമേഖലയില്‍ നിന്നുള്ളവരും മമ്മൂട്ടിക്ക് കൈയ്യടിയുമായെത്തിയിരുന്നു.


സൗത്ത് അമേരിക്ക(America)യില്‍ സുലഭമായ ലഭിക്കുന്ന പഴവര്‍ഗമനു സണ്‍ഡ്രോപ്. അധികം ഉയരം വയ്ക്കാത്ത ചെടിയില്‍ നിന്നും ലഭിക്കുന്ന ഈ പഴത്തിന്റെ ജ്യൂസാണ് ഏറെ ശ്രദ്ധേയം.

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക