Image

ഫോമാ 2020 സ്ഥാനിര്‍ഥികളുടെ മുഖചിത്രമായി മിഡ് അറ്റ്‌ലാന്റ്റിക് റീജിയണ്‍ മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം

ജോസഫ് ഇടിക്കുള Published on 25 September, 2020
ഫോമാ 2020 സ്ഥാനിര്‍ഥികളുടെ മുഖചിത്രമായി മിഡ് അറ്റ്‌ലാന്റ്റിക് റീജിയണ്‍ മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം
ന്യൂ യോര്‍ക്ക് : ഫോമാ 2020 ഇലക്ഷനില്‍  ഇനിയുള്ള രണ്ടു വര്‍ഷം ഫോമയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരമറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മിഡ് അറ്റ്‌ലാന്റ്റിക് റീജിയണ്‍ ഒരുക്കിയ  മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ഡെലിഗേറ്റസുകളുടെയും സ്ഥാനാര്‍ഥികളുടെയും വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി, ബുധനാഴ്ച വൈകിട്ട്  ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ റീജിണല്‍  വൈസ് പ്രസിഡന്റ്  ബോബി തോമസിന്റെയും കണ്‍വന്‍ഷന്‍ ചെയറും പരിപാടിയുടെ മോഡറേറ്ററുമായ ജെയിംസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍  നടത്തപ്പെട്ട മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ പങ്കടുത്തു കൊണ്ട് നൂറു കണക്കിന് വരുന്ന ഫോമാ പ്രവര്‍ത്തകരുടെ, ഡെലിഗേറ്റസുകളുടെ മുന്നിലേക്ക് സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിശദീകരിക്കുവാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അപൂര്‍വമായാണ്  അവസരമൊരുങ്ങിയത്.

കോവിഡ് കാലമായതിനാലും മറ്റു പരിമിതികള്‍ ഉണ്ടായിരുന്നതിനാലും റീജിയനില്‍ എക്കാലവും വിജയകരമായി നടത്തിവരാറുള്ള  മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ഓണ്‍ലൈനിലേക്കു ചുരുക്കപ്പെട്ടു എങ്കിലും  സാങ്കേതികമികവ് കൊണ്ടും വൈദഗ്ദ്യം കൊണ്ടും നിലവാരും പുലര്‍ത്തിയതിനാല്‍ ഫേസ് ബുക്ക് വഴിയും ലൈവ് വിഡിയോ വഴിയും ആയിരങ്ങളാണ് പരിപാടി തത്സമയം വീക്ഷിച്ചത്.

മികച്ച അവതരണം കൊണ്ടും കര്‍ശനമായ നിയന്ത്രണങ്ങളോടും കൂടി ഒരു പരാതികളുമില്ലാതെയാണ് പരിപാടി അരങ്ങേറിയത്.


ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് സാജു ജോസഫ്, തുടങ്ങി എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ആര്‍ വി പി ബോബി തോമസ്  പ്രോഗ്രാമിന് തുടക്കം കുറിച്ചത്, ഫോമയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറിയും ട്രഷററും ഫോമയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫോമാ പ്രതിനിധികളോട് സംസാരിച്ചു. അതിനു ശേഷം കണ്‍വന്‍ഷന്‍ ചെയറും മോഡറേറ്ററുമായ ജെയിംസ് ജോര്‍ജ്  എല്ലാ സ്ഥാനാര്‍ഥികളെയും കുറിച്ചുള്ള ഒരു വിവരണം പ്രതിനിധികള്‍ക്ക്  കൊടുത്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പരിചയപ്പെടുത്തുവാന്‍ വേണ്ടി സ്വാഗതം ചെയ്തത്.

ഫോമാ പ്രവര്‍ത്തകരും നേതാക്കളും പ്രമുഖ മാധ്യമപ്രവര്‍ത്തകരും അസോസിയേഷന്‍ നേതാക്കളും പങ്കെടുത്ത സ്ഥാനാര്‍ഥികളോടെയുള്ള  ചോദ്യോത്തരവേളയാണ് ഏറ്റവും ശ്രദ്ധേയമായത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഡോ: കൃഷ്ണ കിഷോര്‍, ജിനേഷ് തമ്പി,ജീമോന്‍ ജോര്‍ജ്, രാജു പള്ളത്ത്, ജോസഫ് ഇടിക്കുള  കൂടാതെ അസോസിയേഷന്‍ പ്രതിനിധികളായ ദീപ്തി നായര്‍, ശാലു പുന്നൂസ്, സിറിയക് കുര്യന്‍, ജെയ്‌മോള്‍ ശ്രീധര്‍, അജിത് ചാണ്ടി, സ്റ്റാന്‍ലി ജോണ്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായത്.  

സ്ഥാനാര്‍ഥികളായ അനിയന്‍ ജോര്‍ജ്, തോമസ് തോമസ്, ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ലി കളത്തില്‍, പോള്‍ ജോണ്‍, തോമസ് ടി ഉമ്മന്‍, പ്രദീപ് നായര്‍, രേഖ ഫിലിപ്പ്, സിജില്‍ പാലയ്ക്കലോടി,ജോസ് മണക്കാട്,ബിജു തോണിക്കടവില്‍, തോമസ് ചാണ്ടി, ജോണ്‍ സി വര്‍ഗീസ്, ജോര്‍ജ് തോമസ്, പോള്‍ സി മത്തായി തുടങ്ങിയവര്‍ തങ്ങളോടുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ ശ്രമിച്ചു,.

ഫോമാ ഡെലിഗേറ്റുകളുമായി നേരിട്ട് സംവദിക്കുവാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്ലാറ്റഫോമിലൂടെ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു, ഒരു പരാതിയുമില്ലാതെ ഏറ്റവും മികച്ച രീതിയില്‍ ഈ പ്രോഗ്രാം മോഡറേറ്റ് ചെയ്യുവാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ഥ്യമുണ്ടെന്ന് ജെയിംസ് ജോര്‍ജ് പറഞ്ഞു, ബോബി തോമസിന്റെയും ബൈജു വര്‍ഗീസ്, ബിനു ജോസഫ്  എന്നിവരുടെ മികച്ച ടെക്‌നിക്കല്‍ സപ്പൊര്‍ട്ടിനും ജയിംസ് ജോര്‍ജ് നന്ദി പറഞ്ഞു.

ശേഷം ബോബി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ആര്‍ വി പി ബൈജു വര്‍ഗീസിനെയും നാഷണല്‍ കമ്മറ്റിയിലേക്ക് വരുന്ന അനു  സഖറിയാ, മനോജ് വര്‍ഗീസ് എന്നിവരെയും പരിചയപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക