Image

ഡോ.സി.എ തോമസ് ഇനിയും ഓര്‍മകളില്‍ മാത്രം

എബി മക്കപ്പുഴ Published on 25 September, 2020
ഡോ.സി.എ തോമസ് ഇനിയും ഓര്‍മകളില്‍ മാത്രം
ഫ്‌ലോറിഡാ; റാന്നി മന്ദമരുതി കരക്കാട് ചെറുവാഴകുന്നേല്‍ പരേതനായ സി ടി എബ്രഹാമിന്റെ മകന്‍ ഡോ. എബ്രഹാം തോമസ് (ബേബി കുട്ടി93)                                 ഫ്‌ലോറിഡയില്‍ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നിര്യാതനായി. ശവസംസ്‌കാരം പിന്നിട്. 
 
 പ്രവാസി മനസുകളില്‍ സ്ഥാനം നേടിയ  തോമസ്  ഇനി ഓര്മ്മകളില്‍ 

എബി തോമസ്, ടോം തോമസ് എന്നിവരാണ് മക്കള്‍.
 
പരേതനായ ഡോ. തോമസ്  ബൈബിള്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ലഭിച്ച സുവിശേഷ ദര്‍ശനത്തില്‍ സി എസ് എസ് എം പ്രവര്‍ത്തകനായി പത്തു വര്ഷത്തോളവും പ്രവര്‍ത്തിച്ചു. തുടന്ന് അമേരിക്കയില്‍ ഉപരി പഠനം നടത്തി. മനഃശ്ശാശ്‌സ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി. തുടര്‍ന്ന് ഡോക്റ്ററേറ്റ്ബിരുദവും നേടി. 

1969  കര്ണാടകയിലുള്ള ദേവനഹള്ളിയില്‍ നവജീവന്‍ സമിതിക്കു രൂപം നല്‍കി. സാധരണക്കാരായ ഗ്രാമീണരുടെ ഇടയിലായിരുന്നു  പ്രവര്‍ത്തങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള  സ്‌കൂളുകള്‍, ഭവന പദ്ധതികള്‍, ഗ്രാമീണ സഹകരണ സംഘങ്ങള്‍ , റോഡ് നിര്മ്മാണം, കന്നുകാലി വിതരണം, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലുകള്‍, ക്യാമ്പുകള്‍ തുടങ്ങി വിപുലമായി നടന്നു വന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് മാര്‍ത്തോമാ സഭ ഏറ്റെടുത്ത ഇപ്പോള്‍ 350 പരം ഗ്രാമങ്ങളില്‍ നടന്നു വരുന്നു.

കഴിഞ്ഞ അമ്പതു വര്‍ഷത്തെ പ്രവത്തനങ്ങളുടെ ഭാഗമായി നൂറു കണക്കിന്  ആളുകള്‍ വിശ്വാസം സ്വീകരിച്ചു സഭയോട് ചേരുകയുംനിരവധി ദേവാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഭാരതത്തിലെ സുവിശേഷ പ്രവര്‍ത്തനത്തിന് ഗണനീയമായ സംഭാവന നല്‍കിയ ഡോ.തോമസിന് 2004 ല്‍  മാര്‍ത്തോമാ സഭ മാനവ സേവാ അവാര്‍ഡ് നല്‍കി ആദരിച്ചു.

ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍ ബലം നല്‍കി പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയ പരേതന്റെ  സേവനം അമേരിക്കന് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍  അനുസ്മരിക്കുകയും, പരേതന്റെ അല്‍മാവിനു നിത്യ ശാന്തി നേരുകയും ചെയ്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക