Image

ബാലഭാസ്കറിന്‍റെ മരണം: മാനേജറുടെയും ഡ്രൈവറുടെയും നുണ പരിശോധന തുടങ്ങി

Published on 25 September, 2020
ബാലഭാസ്കറിന്‍റെ മരണം: മാനേജറുടെയും ഡ്രൈവറുടെയും നുണ പരിശോധന തുടങ്ങി

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരണപ്പെട്ട കേസില്‍ നുണപരിശോധനയ്ക്കായി ഡ്രൈവറും മാനേജറും സിബിഐക്ക് മുന്‍പില്‍ ഹാജരായി. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്കറിന്‍്റെ മുന്‍ മാനജേര്‍ പ്രകാശന്‍ തമ്ബി എന്നിവരാണ് നുണ പരിശോധനയ്ക്കായി കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്തിയത്.


ബാലഭാസ്കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്കു മുന്നില്‍ നിരത്തിയത്. എന്നാല്‍ തെളിവുകളനുസരിച്ച്‌ അര്‍ജുനാണ് വാഹനമോടിച്ചതെന്ന് സിബിഐ വിലയിരുത്തുന്നത്. ഇതേതുടര്‍ന്നാണ് അര്‍ജുനെയും നുണപരിശോധന നടത്തുന്നത്. 


അതേസമയം ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്ബി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണസംഘം ഹര്‍ജി നല്‍കിയത്.


സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച്‌ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക