Image

വീണ്ടും ചോദ്യം, ട്രംപ് തോറ്റാല്‍ വൈറ്റ് ഹൗസ് വിട്ടുകൊടുക്കുമോ?

ബി ജോണ്‍ കുന്തറ Published on 25 September, 2020
വീണ്ടും ചോദ്യം, ട്രംപ് തോറ്റാല്‍ വൈറ്റ് ഹൗസ് വിട്ടുകൊടുക്കുമോ?
2016 തിരഞ്ഞെടുപ്പു സമയവും ഇതുപോലുള്ള ഒരു ചോദ്യം ഉദിച്ചിരുന്നു. ഹില്ലരിയുമായുള്ള ഒരു ഡിബേറ്റില്‍ ഫോക്‌സ് ന്യൂസ് ക്രിസ് വാലസ് ചോദിച്ചു, ട്രംപ് ഹില്ലരി മത്സരത്തില്‍ ഹില്ലരി വിജയിച്ചാല്‍ താന്‍ തോല്‍വി സമ്മതിക്കുമോ?
അന്ന് ട്രാപ് ആ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല ഉത്തരം 'ആ സമയം ഞാന്‍ തിരഞ്ഞെടുപ്പു ഫലം കണ്ടിട്ടു തീരുമാനിക്കും' കാരണം കൂട്ടിച്ചേര്‍ത്തു മാധ്യമങ്ങള്‍ അസത്യത നിറഞ്ഞ വാര്‍ത്തകള്‍ തന്നെ ക്കുറിച്ചു പ്രചരിപ്പിക്കുന്നു കൂടാതെ തിരഞ്ഞെടുപ്പില്‍ മറ്റു പലേ തിരിമറികളും നടക്കുവാന്‍ സാധ്യത കാണുന്നു.

ട്രംപ് വിജയിച്ചതിനാല്‍ അന്നത്തെ ചോദ്യീ പ്രസക്തമല്ലാതായി മാറി. എന്നാല്‍ ഇന്നിതാ ആ ചോദ്യീ മറ്റൊരു രീതിയില്‍ അരങ്ങില്‍ എത്തിയിരിക്കുന്നു. പ്ലേബോയ് മാസിക ലേഖകന്‍ ചോദിച്ച ചോദ്യം 'ട്രംപ് തോറ്റാല്‍ വൈറ്റ് ഹൗസില്‍ നിന്നും സമാധാനപരമായി  മാറിക്കൊടുക്കുമോ'
അതിനും ട്രംപ് വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല താന്‍ വിജയിക്കും എന്ന അര്‍ത്ഥത്തില്‍ 'മാറി കൊടുക്കേണ്ട ആവശ്യമില്ല തുടരും' അതേ ചോദ്യം വീണ്ടും വൈറ്റ് ഹൌസ് മാധ്യമ വാര്‍ത്താ സമ്മേളനത്തില്‍ മറ്റൊരു പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ചു. അതിന് പ്രസ് സെക്രട്ടറി നല്‍കിയ ഉത്തരം ' ട്രംപ് തോറ്റാല്‍ നിയമാനുസ്രണം അധികാരം കൈവെടിയും'
ഇതുപോലുള്ള ചോദ്യങ്ങള്‍ കരുതിക്കൂട്ടി തന്നോടു മാത്രം ചോദിക്കുന്നതില്‍ ട്രംപിന് തീര്‍ച്ചയായും മാധ്യമ പ്രവര്‍ത്തകരോട് അമര്‍ഷമുണ്ട്. അതിനാലാണ് ഇയാള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാത്തതും പത്ര പ്രവര്‍ത്തകരെ  ഒരു സന്ദേഹത്തില്‍ നിറുത്തി കളിയാക്കുന്നതും.

ഒന്നാമത് ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. അമേരിക്കന്‍ ഭരണഘടന വളരെ വ്യക്തമായി പ്രതിപാദിക്കുന്നു എങ്ങിനെ അധികാര കൈമാറ്റമെന്ന് പ്രസിഡന്റ്റ് തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നിലവിലുള്ള രാഷ്ട്രപതിയുടെ അധികാരം വരുന്ന ജനുവരി 21 വരെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ വീണ്ടും പ്രതിജ്ഞയെടുക്കുക അധികാരം തുടരുക അല്ലാ എങ്കില്‍ സ്ഥാനം ഉപേക്ഷിക്കാതെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നേ വരെ ഒരു പ്രസിഡന്റ്റും ഈ യൊരു കീഴ് വഴക്കം ചോദ്യീ  ചെയ്തിട്ടില്ല. ചോദ്യം ചെയ്താല്‍ ത്തന്നെയും അത് വിജയിക്കില്ല.അമേരിക്കയുടെ ഭരണ സംവിധാനം അതുപോലെ. പ്രസിഡന്റ്റ് സേനയുടെ തലവന്‍, അതുപോലെ മറ്റു സംരക്ഷണ ഏജന്‍സികളുടെയും  എന്നിരുന്നാല്‍ ത്തന്നെയും ഭരണഘടനയെ മറികടന്ന് ആരും തലവനെ അംഗീകരിക്കണമെന്ന് നിയമമില്ല.തോറ്റ രാഷ്ട്രപതി മാറുന്നില്ല എങ്കില്‍ പരമോന്നത നീതിപീഠീ ഇടപെടും ഭരണഘടന സംരക്ഷിക്കുന്നതിന് .

ഒന്നാമത് ട്രംപിന് വൈറ്റ് ഹൗസില്‍ കെട്ടിക്കിടക്കേണ്ട യാതൊരു ആവശ്യവുമില്ല. ട്രംപ് മുന്‍പേ തന്നെ  ധനവാന്‍. നിലവിലുള്ള ബിസിനസില്‍ വീണ്ടും ഇടപെടാം ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാം.

ഒന്നാലോചിച്ചു നോക്കൂ ആഭ്യന്തിര സേന, ഇറങ്ങിപോകാത്ത തോറ്റ പ്രസിഡന്റ്റിനെ വൈറ്റ് ഹൗസില്‍ നിന്നും തൂക്കി പുറത്തേക്കു കൊണ്ടു വരുന്നത്. ആഒരു ദൃഷ്ട്യം ട്രംപിനെ മാത്രമല്ല അയാളുടെ കുടുംബത്തെ മുഴുവന്‍ ബാധിക്കും. എല്ലാവരുടെയും തലയില്‍ അപമാനം കയറ്റി വയ്ക്കും. അതോടെ ഇത്രനാള്‍ കെട്ടിപ്പെടുത്ത തന്റ്റെ സാമ്രാജ്യം തകര്‍ന്നു വീഴും. അത് ട്രംപിനു നന്നായറിയാം. ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പത്ര പ്രവര്‍ത്തകര്‍  മടയന്മാര്‍.
Join WhatsApp News
Pelosy fan 2020-09-25 15:37:20
കസേരയുടെ തൂക്കിയെടുത്ത് എറിയണം . അല്ലെങ്കിൽ പെലോസിയെക്കൊണ്ട് ചൂലുകൊണ്ട് അടിച്ചു പുറത്തിറക്കണം .
Boby Varghese 2020-09-25 15:38:33
I always supported you Kunthara. But if he loses, he has to leave the WH peacefully.
Pelosy fun 2020-09-25 18:21:06
പെലോസി ചൂലെടുക്കുന്നതിനു മുൻപ് സലൂണിൽ പോകാൻ മറക്കരുത്. സലൂൺ അടച്ചിരിക്കുകയാണെങ്കിൽ നമുക്ക് ബലമായി തുറക്കാം. അല്ലെങ്കിലും നമുക്ക് ഇതൊന്നും ബാധകം അല്ലല്ലോ.മാധ്യമങ്ങൾക്കു മുൻപിൽ മാത്രം മതിയല്ലോ സാമൂഹ്യ അകലം. അല്ലാത്തപ്പോൾ നമുക്ക് എന്തുമാകാം.
Oh boy oh boy 2020-09-25 18:42:36
His thinking and Trump’s thinking are same. Not to obay the law . Oh boy oh boy
Jacob 2020-09-25 19:11:04
നാട്ടിൽ ബസിന് കല്ലെറിഞ്ഞും തീവച്ചും നടന്നവന്മാരെടെ ഉള്ളിലിരിപ്പ് ഇപ്പോൾ മനസിലായല്ലോ. തോറ്റാൽ വൈറ്റ് ഹൗസിൽ നിന്നും ഇറങ്ങരുതെന്ന് . ഡെമോക്രാറ്റിസിനെ കുറ്റം പറഞ്ഞു നടന്ന ഇവന്മാരുടെ സ്വഭാവം ഒന്നു തന്നെ. പൊറംപോക്കിൽ വീടു വയ്ക്കുക പിന്നെ അവിടിന്ന് ഇറങാഅതിരിക്കുക.
Board Member, NY 2020-09-25 19:51:09
It looks like Boby Varghese has an awakening that Trump is not going to make it. I am voting for Trump too
Political Observer 2020-09-26 01:53:13
Which way to go Mr. Biden? Pelosy doesn't want him to debate with Mr. Trump. Hillaary says not to concede. democrats are totally confused. He cannot ask Kamala because she is already formed her own "administration" . What a blunder! 1. Entering the race 2. Selecting Kamala. " I guess I might as well finish the race"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക