Image

സംസ്ഥാനത്ത് 6477 പേര്‍ക്ക് കൂടി കോവിഡ്; 3481 പേര്‍ രോഗമുക്തി

Published on 25 September, 2020
സംസ്ഥാനത്ത് 6477 പേര്‍ക്ക് കൂടി കോവിഡ്; 3481 പേര്‍ രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. 3481 പേര്‍ രോഗമുക്തി നേടി. 22 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍ 419, പാലക്കാട് 419, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57), സെപ്റ്റംബര്‍ 23ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), സെപ്റ്റംബര്‍ 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 635 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്‌റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍ കോവില്‍ (സബ് വാര്‍ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ (3 (സബ് വാര്‍ഡ്), 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക