Image

ഫൊക്കാനാ ജനറല്‍ കൌണ്‍സില്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച: സജിമോന്‍ ആന്റണി, സെക്രട്ടറി

Published on 26 September, 2020
ഫൊക്കാനാ ജനറല്‍ കൌണ്‍സില്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച: സജിമോന്‍ ആന്റണി, സെക്രട്ടറി
ഫൊക്കാനാ ജനറല്‍ കൌണ്‍സില്‍ ഞായറാഴ്ച നടത്താന്‍ വിപുലമായ ഒരുക്കങ്ങള്‍ ഫൊക്കാനാ നേതൃത്വം നടത്തുന്നു. 6 ജങ  7ജങ എന്‍ട്രി ടൈം ആണ് . 7 മണിക്ക് ബോര്‍ഡ് ഓഫ് ഡറക്ടര്‍സ് മീറ്റിമീറ്റിഗോടുകൂടി സമ്മേളനം ആരംഭിക്കും. 

ഫൊക്കാനയുടെ പരമോന്നത സമിതിയായ ജനറല്‍ കൌണ്‍സിലില്‍ ഫൊക്കാനാ നാഷനല്‍ കമ്മറ്റി, ട്രസ്റ്റീ ബോര്‍ഡ്, ഫൊക്കാന മുന്‍ പ്രസിഡണ്ടുമാര്‍, അംഗ സംഘടനകളിലെ പ്രസിഡന്റ്മാരും മുന്‍ പ്രസിഡന്റ്മാരും, അംഗ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പെടും. നിയമാനുസരണം എല്ലാ അംഗ സംഘടനാ പ്രെസിഡന്റുമാര്‍ക്കു വിശദമായ അജന്‍ഡ കാണിച്ചു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫൊക്കാനയുടെ മുന്നോട്ടുള്ള നടത്തിപ്പിന് സുപ്രധാനമായ പല തീരുമാനങ്ങളും ജനറല്‍ കൌണ്‍സില്‍ കൈക്കൊള്ളുന്നതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു വെര്‍ച്യുല്‍ സൂം മീറ്റിംഗാണ് നടത്തപ്പെടുന്നത്. വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരണമായി നടത്തുവാന്‍ വിപുലങ്ങളായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 

സ്വന്തം പേരു സൂമില്‍ രേഖപ്പെടുത്തി വീഡിയോയോട് കൂടി മാത്രമേ ഡെലിഗേറ്റുകള്‍ക്കു കയറാന്‍ സാധ്യമാവുകയുള്ളു. വെര്‍ച്യുല്‍ ബാക്ഗ്രൗണ്ടുകള്‍ അനുവദിക്കില്ല. ഇന്റര്‍നെറ്റില്‍ കൂടിയല്ലാതെ ലാന്‍ഡ്  ഫോണില്‍കൂടി നമ്പര്‍ ഡയല്‍ ചെയ്തു മീറ്റിംഗില്‍ കയറാന്‍ ആഗ്രഹിക്കുന്നവരും മറ്റു സഹായം ആവശ്യമുള്ളവരും നേരത്തെ തന്നെ പ്രവീണ്‍ തോമസ്  8477690050, വിപിന്‍ രാജ്  7033078445, ബിജു കൊട്ടാരക്കര 5164451873, ജോജി തോമസ് (കാനഡ)  5194760682 എന്നിവരുമായി ബന്ധപ്പെടുക.

ഫൊക്കാനയുടെ 202022 ലേ കമ്മറ്റിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ജനറല്‍ കൌണ്‍സില്‍ നടത്തുവാനും യാതൊരു നിയമ തടസ്സവും നിലനില്‍ക്കുന്നില്ല. ന്യൂ യോര്‍ക് കോടതിയില്‍ നിന്നും കേസ് മേരിലാന്‍ഡ് ഡിസ്ട്രിക്ട് കോടതിയിലേക്ക് മാറ്റിയതിനാല്‍ ബഹുമാനപ്പെട്ട ന്യൂ യോര്‍ക് കോടതിയുടെ റെസ്‌െ്രെടനിങ് ഓര്‍ഡറിന്റെ സാധുത 14 ദിവസം മാത്രമേ നില നില്ക്കു എന്ന് എതിര്‍ കക്ഷിയുടെ വക്കീല്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ പഴയ സെക്രട്ടറി വിധിയുടെ പകര്‍പ്പ് വീണ്ടും പ്രസിദ്ധീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇതു നിയമ വ്യവസ്ഥിതിയോടുള്ള വെല്ലു വിളിയും കൂടിയാണ്.

തികച്ചും സുതാര്യമായും ജാനാധിപത്യവുമായാണ് ജനറല്‍ കൌണ്‍സില്‍ നടത്തുന്നതെന്നും എല്ലാവരും  ഇതില്‍ സഹകരിക്കണമെന്നും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അഭ്യര്‍ഥിച്ചു.
Join WhatsApp News
Cherian T 2020-09-26 12:46:55
What a shame.....splitting a great organization for personal gains
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക