Image

ഇസ്രയേലുമായി ആയുധ കരാറുകള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ

Published on 26 September, 2020
ഇസ്രയേലുമായി ആയുധ കരാറുകള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ

ഡല്‍ഹി: ഇസ്രയേലുമായി നിലവില്‍ ശക്തമായി തുടരുന്ന ആയുധ കരാറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ഹൈ ടെക് ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുവാനും നിര്‍മ്മിക്കുവാനുമുള‌ള സഹകരണമാണ് ഇന്ത്യ- ഇസ്രയേല്‍ പുത്തന്‍ കരാറിലൂടെ ഉദ്ദേശിക്കുന്നത്. 


ഇതിലൂടെ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പുതിയ തരം ആയുധങ്ങള്‍ നിര്‍‌മ്മിക്കാനും അവ ആവശ്യമായ സൗഹൃദരാജ്യങ്ങളില്‍ വിതരണം ചെയ്യാനുമാണ് ലക്ഷ്യം. ഇത് സംബന്ധിച്ച്‌ ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.


സാങ്കേതിക വിദ്യാ കൈമാ‌റ്റം, ആയുധ നി‌ര്‍മ്മാണ വികസന സഹകരണം, സാങ്കേതികവിദ്യാ സുരക്ഷ, നിര്‍മ്മിത ബുദ്ധി, മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകള്‍ നല്‍കുക എന്നിവയിലെ സഹകരണത്തിനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ ഇന്ത്യയ്‌ക്ക് ആയുധ കരാറുള‌ളതില്‍ പ്രധാനപ്പെട്ട നാല് രാജ്യങ്ങളിലൊന്ന് ഇസ്രയേലാണ്. റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നിവയാണ് മ‌റ്റ് രാജ്യങ്ങള്‍. പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ഇസ്രയേലുമായി ഇന്ത്യ നടത്താറ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക