Image

യു.എന്നില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു

Published on 26 September, 2020
യു.എന്നില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു

ജനീവ: ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ 75ാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നടത്തിയ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീര്‍ വിഷയം പരാമര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇംറാന്‍ വ്യക്തിപരമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിതോ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.


ഇംറാന്‍ ഖാന്‍റെ പ്രസംഗത്തിന് ശേഷം ഇന്ത്യ മറുപടിക്കുള്ള അവകാശം ഉപയോഗിച്ച്‌ കശ്മീര്‍ സംബന്ധിച്ച രാജ്യത്തിന്‍റെ നിലപാട് അതിശക്തമായി വ്യക്തമാക്കുകയും ചെയ്തു. ഇരുപതോളം തവണ ഇംറാന്‍ ഖാന്‍ തന്‍റെ പ്രസംഗത്തില്‍ കശ്മീരും മോദിയും പരാമര്‍ശിച്ചിരുന്നു.


കശ്മീര്‍ രാജ്യത്തിന്‍റെ അഭിവാജ്യ ഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. കശ്മീരില്‍ ഇപ്പോള്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല. പാകിസ്താന്‍റെ കടന്നുകയറ്റം മാത്രമാണ് അവിടത്തെ പ്രശ്നം. പാക് അധീന കശ്മീരില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞു പോകണമെന്നും ഇന്ത്യ താക്കീത് നല്‍കി.


നാല്‍പതിനായിരത്തോളം ഭീകരര്‍ പാകിസ്താനിലുണ്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രിയാണ് ഇംറാന്‍ ഖാന്‍. ഉസാമ ബിന്‍ ലാദനെ ഒരു രക്തസാക്ഷിയെന്ന് പാര്‍ലമെന്‍റിനുള്ളില്‍ വിശേഷിപ്പിച്ച വ്യക്തിയുമാണ് അദ്ദേഹം. യു.എന്‍ കരിമ്ബട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്താന്‍ താവളം നല്‍കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക