Image

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

(ഷാജീ രാമപുരം) Published on 27 September, 2020
മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

ഡാലസ്: മാർത്തോമ്മ സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെ ഒരു മിഷനറിയാവുക എന്ന ലക്ഷ്യത്തോടെ 1924 ൽ ആരംഭിച്ച മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന സംഘവാര പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് സെന്റർ (എ) യിൽപ്പെട്ട ഇടവകളുടെ നേതൃത്വത്തിൽ നാളെ (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ വചനപ്രഘോഷണം നടത്തപ്പെടുന്നു.


സഭയിലെ പ്രമുഖ കൺവെൻഷൻ പ്രസംഗകരായ റവ.പി.കെ സഖറിയ (കല്ലിശ്ശേരി), റവ.ഷാജീ തോമസ് (ചാത്തന്നൂർ), ബാബു പുല്ലാട്, ലെജിമോൻ വി.കെ, സജയ് പി.സൈമൺ എന്നിവർ സെപ്തംബർ 28 മുതൽ ഒക്ടോബർ 2 വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8.30 വരെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു.


നാളെ (തിങ്കൾ) വൈകിട്ട് 7 മണിക്ക് റവ.തോമസ് ജോസഫിന്റെ അധ്യക്ഷതയിൽ ഒക്ലഹോമ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ ആരംഭം കുറിക്കുന്ന കൺവെൻഷനിൽ ഇവാഞ്ചലിസ്റ്റ്. ലെജിമോൻ വി.കെ ദൂത് നൽകും. മീറ്റിങ് ഐ.ഡി: 811 3141 1961, പാസ്സ്‌കോഡ് 689860.


സെപ്തംബർ 29 ചൊവ്വാഴ്ച്ച റവ.മാത്യു മാത്യൂസിന്റെ അധ്യക്ഷതയിൽ ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ ഇവാഞ്ചലിസ്റ്റ് സജയ് പി.സൈമൺ സന്ദേശം നൽകും. മീറ്റിങ്ങ് ഐ.ഡി: 864 9106 2827, പാസ്സ്‌കോഡ്: 77777.


സെപ്തംബർ 30 ബുധനാഴ്ച്ച റവ.ഡോ.എബ്രഹാം മാത്യുവിന്റെ അധ്യക്ഷതയിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ റവ.പി.കെ സഖറിയ (കല്ലിശ്ശേരി) മുഖ്യ സന്ദേശം നൽകും. മീറ്റിങ്ങ് ഐ.ഡി: 991 060 2126, പാസ്സ്‌കോഡ്:1122.


ഒക്ടോബർ 1വ്യാഴാഴ്ച്ച റവ.പി .തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് മുഖ്യ സന്ദേശം നൽകും. മീറ്റിങ്ങ് ഐ.ഡി 824 0205 4888, പാസ്സ്‌കോഡ്: 1400.


സമാപന ദിവസമായ ഒക്ടോബർ 2 വെള്ളിയാഴ്ച്ച റവ.മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ റവ.ഷാജി തോമസ് (ചാത്തന്നൂർ) മുഖ്യ സന്ദേശം നൽകും. മീറ്റിങ്ങ് ഐ.ഡി: 825 0744 8784, പാസ്സ്‌കോഡ്: 11111.


സൗത്ത് വെസ്റ്റ് സെന്റർ (എ) യുടെ ചുമതലക്കാരായ റവ.മാത്യു ജോസഫ് (പ്രസിഡന്റ്), മാത്യു ലൂക്കോസ് (വൈസ്.പ്രസിഡന്റ്), സജി ജോർജ് (സെക്രട്ടറി), തോമസ് ജോർജ് (ട്രഷറാർ) എന്നിവർ എല്ലാ വിശ്വാസികളെയും നാളെ മുതൽ ഒരാഴ്ച്ച നീളുന്നതായ കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക