Image

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലാത്തിന്റെ പൊ​ളി​ക്ക​ല്‍ നടപടികള്‍ ആരംഭിച്ചു

Published on 28 September, 2020
പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലാത്തിന്റെ പൊ​ളി​ക്ക​ല്‍ നടപടികള്‍ ആരംഭിച്ചു

കൊച്ചി : പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലാത്തിന്റെ പൊ​ളി​ക്ക​ല്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു മു​ന്നോ​ടി​യാ​യി പാ​ല​ത്തി​ല്‍ പൂ​ജ ന​ട​ന്നു. ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡി​എം​ആ​ര്‍​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം നടക്കുക.


ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌ട് സൊ​സൈ​റ്റി​ക്കാ​ണ് ക​രാ​ര്‍ നല്‍കിയിരിക്കുന്നത്. എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പാ​ലം പൊ​ളി​ച്ചു പ​ണി​യു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അതേസമയം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു കൂ​ടി​യു​മു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കി​ല്ല. അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ചു പ​ണി​യാ​മെ​ന്ന സു​പ്രിം​കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് തു​ട​ക്ക​മായത്.


നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച്‌ റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്ബിവല കെട്ടുന്ന പണിയും ഇന്ന് തന്നെ ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ച്‌ തുടങ്ങും. 18.71 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക