Image

കര്‍ഷക പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു

Published on 28 September, 2020
കര്‍ഷക പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു

പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച്‌ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. 


വളരെ കുറച്ച്‌ പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാര്‍ഷികോല്‍പ്പന്ന വ്യാപാര - വാണിജ്യ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, അവശ്യവസ്‌തു നിയമ ഭേദഗതി ബില്‍ എന്നിവയില്‍ രാഷ്ട്രപതി ഒപ്പ് വെച്ച്‌ നിയമമാക്കിയത്. ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. 


ട്രെയിന്‍ തടയല്‍ അടക്കമുള്ള സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.

പഞ്ചാബില്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ സമരം ഏറ്റെടുത്തിരിക്കുകയാണ്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക