Image

നടി റോഷ്നയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

Published on 28 September, 2020
നടി റോഷ്നയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

മലയാള സിനിമയില്‍ ഒരു താരദമ്ബതികള്‍ കൂടി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാര്‍ത്ത അറിയിക്കുന്നതെന്ന് റോഷ്ന പറഞ്ഞു.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവില്‍ അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍.

അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിച്ചു. പോത്ത് വര്‍ക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസില്‍ അവതരിപ്പിച്ചത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക