Image

ഒരിക്കൽ കൂടി (കവിത: ആൻ മേരി)

Published on 29 September, 2020
ഒരിക്കൽ കൂടി (കവിത: ആൻ മേരി)
ഒരിക്കൽ കൂടി പ്രണയിക്കണം.. 
മരണമില്ലാത്ത
അനശ്വരപ്രണയത്തിന്റെ 
തേൻതുള്ളികൾ രുചിക്കണം. 
കാലത്തിന്റെ
 കൽപ്പടവുകളിലെങ്ങോ 
കളഞ്ഞുപോയ 
പ്രണയകാലത്തിലേക്ക് 
നിന്റെ കൈപിടിച്ച് 
തിരികെ നടക്കണം.. 

വരൂ പ്രിയനെ, 
നീലപൈന്മരങ്ങൾ 
തണൽ വിരിച്ച, 
പ്രണയപുഷ്പങ്ങൾ 
വർണം വിടർത്തുന്ന, 
കോടമഞ്ഞിന്റെ 
നീലകഞ്ചുകമണിഞ്ഞ 
ഈ മനോഹര താഴ് വരയിലേക്ക്.. 

ഇവിടെ, 
വാനമ്പാടികൾ പൊഴിക്കുന്ന 
മധുരഗീതങ്ങൾക്കൊപ്പം, 

മീവൽ പക്ഷികൾക്കു 
കൂടൊരുക്കുന്ന 
ദേവദാരു ശിഖരങ്ങൾ,
വിരഹത്തിന്റെ മഞ്ഞുരുക്കി 
പ്രണയാമൃതം തൂകുമ്പോൾ, 

തുള്ളിതുടിക്കുന്ന 
വർണശലഭങ്ങൾക്കൊപ്പം 
നമുടെ പ്രണയം
പങ്കുവെക്കാം.. 

തണുത്തുറഞ്ഞുപോയ
മധുചഷകം വീണ്ടും നിറക്കാം 
പിന്നെ നമുക്കൊരുമിച്ചു നുകരാം 
അതിനവസാന തുള്ളിവരേയും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക