Image

മേലുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു

Published on 29 September, 2020
മേലുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡിനു വേണ്ടി കരസേനയുടെ ദക്ഷിണ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) വനിതാ ഓഫിസറെ മേലുദ്യോസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.

എംഇഎസിലെ പട്ടികവര്‍ഗക്കാരിയായ ബാരക് ആന്‍ഡ് സ്‌റ്റോഴ്‌സ് ഓഫിസറുടെ പരാതിയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്‌ക്കെതിരെയാണു കേസെടുത്തത്.ലൈംഗികാതിക്രമം, പട്ടികവിഭാഗ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.&ിയുെ;

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക