Image

കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

Published on 29 September, 2020
കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വര്‍ഗീസ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി ഐഎംഎ നേതൃത്വം അറിയിച്ചു.


കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ് കേരളത്തിലേതെന്നു ഐഎംഎ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലമാണ് കേരളം. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.


ഏഴു ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റും 30 ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റും നാഷനല്‍ നിലവാരത്തെക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് കേരളത്തിലേത്. കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ഒരു മാസത്തിലെ രോഗികളുടെ വര്‍ധനവ് 300 ശതമാനത്തിനടുത്താണ്. വൈറസ് വ്യാപനത്തിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്ബോള്‍ ടെസ്റ്റുകളുടെ എണ്ണം കേരളത്തില്‍ ഇപ്പോഴും കുറവാണെന്നും ഐഎംഎ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക