Image

ക​ന്മ​ദ​ത്തി​ലെ മു​ത്ത​ശി അ​ന്ത​രി​ച്ചു

Published on 29 September, 2020
ക​ന്മ​ദ​ത്തി​ലെ മു​ത്ത​ശി  അ​ന്ത​രി​ച്ചു
പാ​ല​ക്കാ​ട്: ക​ന്മ​ദം എ​ന്ന സൂപ്പര്‍ ഹിറ്റ് ചി​ത്ര​ത്തി​ലെ മു​ത്ത​ശി ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​ടി പേ​രൂ​ര്‍ മൂ​പ്പി​ല്‍ മ​ഠ​ത്തി​ല്‍ ശാ​ര​ദ നാ​യ​ര്‍ (92) അ​ന്ത​രി​ച്ചു. ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള മു​ത്ത​ശി​യു​ടെ അ​ഭി​ന​യ രം​ഗ​ങ്ങ​ള്‍ ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു.

ചി​ത്ര​ത്തി​ലെ "മ​ഞ്ഞ​ക്കി​ളി​യു​ടെ മൂ​ളി​പ്പാ​ട്ടു​ണ്ടെ..' എ​ന്ന ഗാ​ന​രം​ഗ​ത്തി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. 1998ല്‍ ​ലോ​ഹി​ത​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍- മ​ഞ്ജു​വാ​ര്യ​ര്‍ പ്രധാനവേഷത്തിലെത്തിയ ചി​ത്ര​മാ​ണ് കന്മദം. പ​ട്ടാ​ഭി​ഷേ​കം സി​നി​മ​യി​ലും ശാ​ര​ദ നാ​യ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക