ഹൂസ്റ്റൺ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ദേവാലയത്തിൽ ആരാധന ആരംഭിച്ചു
ജീമോൻ റാന്നി Published on 29 September, 2020
ഹൂസ്റ്റൺ: കോവിഡ് 19 പ്രതിസന്ധിമൂലം മാർച്ച് പതിനെട്ടാം തീയതി മുതൽ അടച്ചിട്ടിരുന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റൺ ദേവാലയത്തിൽ ടെക്സാസ് സ്റേറ്റിന്റെയും ഹൂസ്റ്റൺ സിറ്റിയുടെയും നിബന്ധനകൾ പാലിച്ചു കൊണ്ട് സെപ്തംബർ 20 മുതൽ ആരാധന ആരംഭിച്ചതായി ഇടവക വികാരിയും പ്രസിഡന്റുമായ റവ. കെ.ബി.കുരുവിള അറിയിച്ചു.
തുടർന്നുള്ള ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ വേർച്വൽ മീഡിയയിൽ കൂടിയും ആരാധനയിൽ ജനങ്ങൾക്കു പങ്കെടുക്കാവുന്നതാണെന്ന് അച്ചൻ അറിയിച്ചു. ഇടവകയുടെ മറ്റു ആത്മിക കൂടിവരവുകൾ എല്ലാ ആഴ്ചയും തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 8 മുതൽ 9 വരെയും നടത്തപെടുന്നതാണ്. ശനിയാഴ്ചത്തെ പ്രാർത്ഥ നയോഗം വൈകുന്നേരം 7:30 മുതൽ 9 വരെയും നടത്തപെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, റവ.കെ.ബി.കുരുവിള (വികാരി) - 281 636 0327
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല