Image

ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Published on 29 September, 2020
ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു കഴിഞ്ഞു. അഞ്ചര മണിക്കൂറാണ് ദീപികയെ ചോദ്യം ചെയ്തത്. ലഹരിയുമായി ബന്ധപ്പെട്ട 2017ലെ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് വിവരം.


മാനേജര്‍ കരീഷ്മ പ്രകാശിന്റെ മൊഴികളുമായി ബന്ധപ്പെട്ടും ദീപികയില്‍ നിന്ന് വിശദീകരണം തേടി. രാവിലെ ഒമ്ബതു മണി കഴിഞ്ഞാണ് ദീപികയും പിന്നാലെ മാനേജറും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. മാനേജരെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക