Image

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

Published on 30 September, 2020
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനാല്‍ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ നായിഡു അടുത്തിടെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 25ലേറെ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക