Image

അവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, : വിധിയെ പരിഹസിച്ച്‌ പ്രശാന്ത് ഭൂഷണ്‍

Published on 30 September, 2020
അവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, : വിധിയെ പരിഹസിച്ച്‌ പ്രശാന്ത് ഭൂഷണ്‍

ബാബറി മസ്ജിദ് പൊളിച്ച്‌ കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയെ പരിഹസിച്ച്‌ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അവിടെ ഒരു പള്ളിയും ഉണ്ടായിരുന്നില്ല, പുതിയ ഇന്ത്യയിലെ നീതി! എന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.


ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. 


പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജാരാക്കിയ ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക