Image

സിനിമ പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സഹായം വേണം; ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

Published on 02 October, 2020
സിനിമ പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സഹായം വേണം; ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങാന്‍ കഴിയില്ലെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞു. ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്നും വിനോദ നികുതിയും പൂട്ടിക്കിടക്കുന്ന സമയത്തെ വൈദ്യുതി ചാര്‍ജും ഒഴിവാക്കണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. 


കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ 205 ദിവസങ്ങളായി സംസ്ഥാനത്തെ തീയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. വരുമാനമില്ലാഞ്ഞിട്ടും ഉപകരണങ്ങള്‍ സംരക്ഷിക്കാനും മറ്റുമായി വന്‍ തുക ഇപ്പോഴും ചെലവാകുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പാക്കേജ് അനുവദിക്കാതെ പ്രദര്‍ശനം തുടങ്ങാനാവില്ലെന്നും തീയറ്റര്‍ ഉടമകള്‍ പറഞ്ഞു.


തീയറ്റര്‍ അടഞ്ഞ് കിടക്കുമ്ബോഴും ഏര്‍പ്പെടുത്തിയ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതിയും ഒഴിവാക്കണം. കടം എടുത്ത് തീയറ്റര്‍ നവീകരിച്ചവര്‍ക്ക് പലിശ ഇളവ് ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക